രാജസ്ഥാനില്‍ ഡ്യൂടിയിലായിരുന്ന ഹെഡ് കോണ്‍സ്റ്റബിളിനെ മര്‍ദിച്ചതായി പരാതി; എംഎല്‍എക്കെതിരെ കേസ്

ജയ്പൂര്‍: (www.kvartha.com 15.06.2021) രാജസ്ഥാനില്‍ ഡ്യൂടിയിലായിരുന്ന ഹെഡ് കോണ്‍സ്റ്റബിളിനെ മര്‍ദിച്ചുവെന്ന പരാതിയില്‍ എംഎല്‍എക്കെതിരെ കേസ്. രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലാണ് സംഭവം. രാത്രി ഡ്യൂടിക്കിടെ ബൈകിലെത്തിയ ഒരാളെ ഹെഡ് കോണ്‍സ്റ്റബ്ള്‍ മഹേന്ദ്ര നാഥ് തടഞ്ഞുനിര്‍ത്തുകയും വിവരങ്ങള്‍ ആരായുകയും ചെയ്തിരുന്നു. 

എന്നാല്‍ മഹേന്ദ്രനാഥിനോട് അയാള്‍ കയര്‍ത്തു സംസാരിക്കുകയും തുടര്‍ന്ന് കുശാല്‍ഗഡ് എംഎല്‍എ രമീല ഖാദിയയെ വിളിച്ചുവരുത്തുകയും ചെയ്തു. അവിടെയെത്തിയ എംഎല്‍എ ഹെഡ്‌കോണ്‍സ്റ്റബിളിന്റെ വാക്കുകള്‍ കേള്‍ക്കാതെ മോശമായി പെരുമാറുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ എംഎല്‍എക്കും സംഘത്തിനുമെതിരെ കേസെടുത്തതായി അഡീഷനല്‍ എസ്പി കൈലാശ് സിങ് അറിയിച്ചു. എന്നാല്‍ എംഎല്‍എ ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

Jaipur, News, National, Police, Attack, Crime, Complaint, Case, MLA, Rajasthan MLA Ramila Khadiya 'slaps' head constable on duty, case registered

Keywords: Jaipur, News, National, Police, Attack, Crime, Complaint, Case, MLA, Rajasthan MLA Ramila Khadiya 'slaps' head constable on duty, case registered


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?