രാജസ്ഥാന് പിന്നാലെ പഞ്ചാബിലും കോവിഡ് മുക്തനില്‍ ഗ്രീന്‍ ഫന്‍ഗസ് സ്ഥിരീകരിച്ചു


ജലന്ധര്‍: (https://ift.tt/3xtikpk) രാജസ്ഥാന് പിന്നാലെ പഞ്ചാബിലും കോവിഡ് മുക്തനില്‍ ഗ്രീന്‍ ഫന്‍ഗസ് റിപോര്‍ട് ചെയ്തു. ഗ്രീന്‍ ഫന്‍ഗസ് ബാധ സ്ഥിരീകരിക്കുന്ന രാജ്യത്തെ രണ്ടാമത്തെ കേസാണിത്. ജലന്ധര്‍ സിവില്‍ ആശുപത്രിയിലെ എപിഡമോളജിസ്റ്റായ ഡോ. പരംവീര്‍ സിങ് ആണ് പഞ്ചാബിലെ കോവിഡ് മുക്തനായ 65 കാരനില്‍ ഗ്രീന്‍ ഫന്‍ഗസ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ നിലവില്‍ ആശുപത്രി നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍ പരംവീര്‍ അറിയിച്ചു.

കോവിഡ് മുക്തരിലോ ബാധിതരിലോ ആണ് ബ്ലാക് ഫന്‍ഗസിനു സമാനമായി ഗ്രീന്‍ ഫന്‍ഗസ് സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. കടുത്ത പനി, മൂക്കില്‍ നിന്ന് രക്തം വരുക എന്നിവയാണ് രാജ്യത്ത് ഗ്രീന്‍ ഫന്‍ഗസ് സ്ഥിരീകരിച്ച രോഗിയില്‍ കണ്ടെത്തിയ ലക്ഷണങ്ങള്‍. 

News, National, India, Punjab, Health, Health and Fitness, Diseased, COVID-19, Rajasthan, Hospital, Doctor, Treatment, Punjab reports first case of green fungus from Jalandhar


കഴിഞ്ഞയാഴ്ച രാജസ്ഥാനില്‍ ഗ്രീന്‍ ഫന്‍ഗസ് സ്ഥിരീകരിച്ച മുപ്പത്തിനാലുകാരനായ യുവാവിനെ ഇന്തോറിലെ ആശുപത്രിയില്‍നിന്ന് മുംബൈയിലേയ്ക്ക് മാറ്റിയിരുന്നു. കഴിഞ്ഞ രണ്ടുമാസമായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇയാള്‍ക്ക് പനിയും മൂക്കില്‍ നിന്ന് വലിയ അളവില്‍ രക്തവും വന്നിരുന്നു. ബ്ലാക് ഫന്‍ഗസ് ബാധിച്ചതായാണ് ആദ്യം കരുതിയതെങ്കിലും തുടര്‍ പരിശോധനയിലാണ് ഗ്രീന്‍ ഫന്‍ഗസ് സ്ഥിരീകരിച്ചത്.

അതേസമയം രാജ്യത്ത് ബ്ലാക് ഫംഗസിനും വൈറ്റ് ഫംഗസിനും യെലോ ഫംഗസിനും പിന്നാലെ വീണ്ടും ഗ്രീന്‍ ഫന്‍ഗസ് റിപോര്‍ട് ചെയ്തതോടെ കൂടുതല്‍ കരുതല്‍ സ്വീകരിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്.

Keywords: News, National, India, Punjab, Health, Health and Fitness, Diseased, COVID-19, Rajasthan, Hospital, Doctor, Treatment, Punjab reports first case of green fungus from Jalandhar

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?