കടലിൽ നിന്നും ലഭിച്ച ഒരു കുപ്പിയും സന്ദേശവും; അയച്ചയാളെ തിരഞ്ഞ് കണ്ടുപിടിച്ച് അമ്മയും മകനും
അസോറസ്: (www.kvartha.com 21.06.2021) വളരെ വിദൂരമായ സ്ഥലങ്ങളിൽ താമസിക്കുന്ന രണ്ട് കൗമാരക്കാർ സുഹൃത്തുക്കളാക്കിയിരിക്കുകയാണ് ഒരു കുപ്പിയും അതിനകത്ത് വച്ചിരിക്കുന്ന കുറിപ്പും കാരണം. 2018 -ൽ കിഴക്കൻ യുഎസ് സംസ്ഥാനമായ റോഡ് ഐലൻഡിൽ അവധിക്കാലം ആഘോഷിക്കവെ 16 -കാരനായ സീൻ സ്മിത് എന്ന ചെറുപ്പക്കാരൻ അയച്ച സന്ദേശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച വിഷയം.
കുപ്പിയിലുള്ള കുറിപ്പിലെ സന്ദേശം ഇതായിരുന്നു, 'ഇത് താങ്ക്സ്ഗിവിംഗ് ആണ്. എനിക്ക് 13 വയസുണ്ട്, റോഡ് ഐലൻഡിലെ കുടുംബത്തെ സന്ദർശിക്കാനെത്തിയപ്പോഴാണ് ഈ കുറിപ്പ് അയക്കുന്നത്. ഞാൻ വെർമോണ്ടിൽ നിന്നുള്ളയാളാണ്. ഇതാണ് എന്‍റെ ഈമെയില്‍ വിലാസം. ഈ കുറിപ്പ് കിട്ടിയാല്‍ ബന്ധപ്പെടുമല്ലോ, messageinabottle2018@gmail.com.'
വർഷങ്ങൾ കടന്നുപോയി. സീൻ സന്ദേശം അയച്ചത് തന്നെ മറന്നു പോയി. എന്നാൽ മൂന്ന് വർഷങ്ങൾക്ക് ശേഷം 2,000 മൈലുകൾ അകലെ നിന്ന് ഒരു പതിനേഴുകാരന്‍ ഈ കുപ്പിയും അതിലടങ്ങിയ സന്ദേശവും കണ്ടെത്തുകയായിരുന്നു. അറ്റ്ലാന്റിക് മധ്യത്തിലുള്ള പോർചുഗീസ് ദ്വീപസമൂഹമായ അസോറസിലെ, ക്രിസ്റ്റ്യന്‍ സാന്‍റോസ് ആണ് ഈ കുറിപ്പ് കണ്ടെത്തിയത്.
കുപ്പി തുറന്ന് സാന്‍റോസ് നോക്കിയപ്പോള്‍ അതിനകത്തെ കുറിപ്പും കണ്ടെത്തി. അത് അമ്മയ്ക്ക് കാണിച്ചു കൊടുക്കുവാനും തീരുമാനിച്ചു. എന്നാൽ ഇതിൽ കൗതുകം തോന്നിയ അമ്മയും മകനും ചേര്‍ന്ന് ആ കുറിപ്പിലെ ഈമെയില്‍ വിലാസത്തിലേക്ക് സന്ദേശം അയച്ചു. പക്ഷെ, മെയില്‍ അയച്ചു കഴിഞ്ഞിട്ടും മറുപടി ഒന്നും ലഭിച്ചില്ല.

എന്നാൽ സീന്‍ അങ്ങനെയൊരു കുറിപ്പ് തന്നെ മറന്നുപോയിരുന്നു. അതുകൊണ്ട് തന്നെ മറുപടിയായി മെയില്‍ വരുമെന്നും പ്രതീക്ഷിച്ചിരുന്നില്ല. അതിനാല്‍ മെയില്‍ പരിശോധിക്കുന്നതും നിര്‍ത്തിയിരുന്നു.
പക്ഷെ മെയിലിന് മറുപടിയൊന്നും കിട്ടാതായപ്പോള്‍ സാന്‍റോസിന്‍റെ അമ്മ കുറിപ്പിന്‍റെ ചിത്രമടക്കം വച്ചുകൊണ്ട് ഒരു ഫേസ്ബുക് പോസ്റ്റ് ഇട്ടു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആ സന്ദേശം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടു.
സീൻ സ്മിത് ഞെട്ടിപ്പോയി. സീനും ബന്ധുക്കളും അയച്ച അനേകം സന്ദേശങ്ങളിലൊന്നായിരുന്നു ആ കുപ്പിയിലേത്. അതിനെ കുറിച്ച് മുഴുവനായും അവന്‍ മറന്നുപോയിരുന്നു. ഏതായാലും കുറിപ്പ് ഒരാൾ കണ്ടെത്തിയെന്നത് അവനെ ആവേശത്തിലാക്കി.
വാര്‍ത്ത വന്നതിന് പിന്നാലെ അവന്‍ സാന്‍റോസുമായി ബന്ധപ്പെട്ടു. ഇനി ഒരിക്കലും താനീ സംഭവം മറക്കില്ല എന്നാണ് സീന്‍ ഇതിന് ശേഷം പറയുന്നത്. മാത്രവുമല്ല, സാന്റോസുമായി എക്കാലവും നിലനിൽക്കുന്നതുമായ ബന്ധവും സീൻ ഉണ്ടാക്കി കഴിഞ്ഞു.
Keywords: News, World, Social Media, Viral, Message, Message in a bottle from 2018 found by teen after travelling 2,000 miles.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment