'പുനഃസംഘൽപ്പിക്കുക, പുനഃനിർമിക്കുക, പുനഃസ്ഥാപിക്കുക' മറ്റൊരു ലോകപരിസ്ഥിതി ദിനം കൂടി: സംരക്ഷിക്കാം നമുക്ക് ഈ ഭൂമിയെ ജീവനുള്ള കാലം വരെയും

തിരുവനന്തപുരം: (www.kvartha.com 05.06.2021) ജൂൺ അഞ്ച്. ലോക പരിസ്ഥിതി ദിനം. ​പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ 1972 മുതൽ ലോക പരിസ്ഥിതി ദിനം ആരംഭിച്ചു. അമേരികയിലാണ് ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ചത്.

ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുകയും ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും ഇതുമൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു.

News, Environmental problems, World, Thiruvananthapuram, Kerala, State, World Environment Day 2021,

'പുനഃസംഘൽപ്പിക്കുക, പുനഃനിർമിക്കുക, പുനഃസ്ഥാപിക്കുക' എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ ‌സന്ദേശം. ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത് പാകിസ്ഥാനാണ്.

മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം

പരിസ്ഥിതിയെ പരിപാലിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ് മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നത്. ഈ ദിനത്തിലും നമുക്ക് പ്രതിജ്ഞയെടുക്കാം ഭൂമിയെ സംരക്ഷിക്കാൻ നമ്മുടെ ജീവനുള്ള കാലം വരെയും.

Keywords: News, Environmental problems, World, Thiruvananthapuram, Kerala, State, World Environment Day 2021, World Environment Day 2021: Let's save this earth for as long as we live. 
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?