ആലങ്കോള്‍ സ്വദേശി എജി അബ്ദുല്‍ കരീം ഹാജി നിര്യാതനായി


കാസര്‍കോട് (www.evisionnews.co): മാവിനക്കട്ടയിലെ പൗരപ്രമുഖനും ദീര്‍ഘകാല പ്രവാസിയുമായ ആലങ്കോള്‍ സ്വദേശി എജി അബ്ദുല്‍ കരീം ഹാജി (53) നിര്യാതനായി. വലിയ സൗഹൃദവലയത്തിന്റെ ഉടമയായിരുന്നു. കഴിഞ്ഞ 35 വര്‍ഷത്തോളം പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. പരേതനായ മുഹമ്മദ് ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ബണ്‍പത്തടുക്കയിലെ പരേതനായ അബ്ദുല്ല ഹാജിയുടെ മകള്‍ ബുഷ്‌റ. മക്കള്‍: ഹൈദരലി, അമീന്‍, കബീര്‍, തബ്ശിറ, ആയിശ, അഫീദ. മരുമകന്‍: ആശിഖ് ആലമ്പാടി. സഹോദരങ്ങള്‍, ബഷീര്‍, ഷരീഫ്, സത്താര്‍, ജമാലുദ്ദീന്‍, അബ്ബാസ്, സിറാജ്, ഇഖ്ബാല്‍, റുഖിയ, പരേതനായ റസാഖ്, റാബിഅ.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?