ഇന്‍ഡ്യന്‍ വനിതകള്‍ക്ക് ബാറ്റിങ് തകര്‍ച; ഓപെണര്‍ സ്മൃതി മന്ദാനയിക്കും ഷഫാലി വര്‍മയ്ക്കും അര്‍ധ സെഞ്ചുറി
ബ്രിസ്റ്റോള്‍: (www.kvartha.com 18.06.2021) ഇന്‍ഗ്ലന്‍ഡ് പര്യടനത്തിലെ ഏക ടെസ്റ്റില്‍ ഇന്‍ഡ്യന്‍ വനിതകള്‍ക്ക് ബാറ്റിങ് തകര്‍ച. രണ്ടാം ദിനം ആതിഥേയരുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്‍ഡ്യ അഞ്ച് വികെറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. ആദ്യ വികെറ്റില്‍ ഓപെണര്‍മാരായ സ്മൃതി മന്ദാനയും (155 പന്തില്‍ 78), ഷഫാലി വര്‍മ (152 പന്തില്‍ 96) ചേര്‍ന്ന് 167 എന്ന മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ പിന്നീട് വന്ന ആര്‍ക്കും രണ്ടക്കം കടക്കാനാവാതെ ഇന്‍ഡ്യ 187 ന് അഞ്ച് എന്ന നിലയിലായി.
ഒന്നാം ഇന്നിങ്സില്‍ ഒമ്പത് വികെറ്റ് നഷ്ടത്തില്‍ 396 റണ്‍സെടുത്ത് ഇന്‍ഗ്ലന്‍ഡ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ടെസ്റ്റ് അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറിയെന്ന അപൂര്‍വനേട്ടം വെറും നാലു റണ്‍സിനാണ് ഷഫാലി വര്‍മയ്ക്ക് നഷ്ടമായത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഹര്‍മന്‍പ്രീത് കൗര്‍ (4), ദീപ്തി ശര്‍മ (0) എന്നിവരാണ് ക്രീസില്‍. അഞ്ച് വികെറ്റ് കയ്യിലിരിക്കെ ഇന്‍ഗ്ലന്‍ഡിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറിനേക്കാള്‍ 209 റണ്‍സ് പിറകിലാണ് ഇന്‍ഡ്യന്‍ വനിതകള്‍. ഒരു ഘട്ടത്തില്‍ വികെറ്റ് നഷ്ടമില്ലാതെ 167 റണ്‍സുമായി ശക്തമായ നിലയിലായിരുന്നു ഇന്‍ഡ്യന്‍ ടീം. എന്നാല്‍, മത്സരം രണ്ടാം ദിനം അവസാനിക്കുന്നതിനു തൊട്ടുമുമ്പ് കൂട്ടത്തോടെ തകര്‍ന്ന്, ഓപെണര്‍മാര്‍ നല്‍കിയ മുന്‍തൂക്കം ഇന്‍ഡ്യയ്ക്ക് നഷ്ടമായി.
ഇന്‍ഡ്യന്‍ ഇന്നിങ്സിലെ 49ാം ഓവറില്‍ ഓപെണര്‍ ഷഫാലി വര്‍മയെ കെയ്റ്റ് ക്രോസ് പുറത്താക്കി കൊണ്ടാണ് ഇന്‍ഗ്ലന്‍ഡ് കളിയിലേക്ക് തിരിച്ചു വന്നത്. 152 പന്തില്‍ 13 ഫോറും രണ്ടു സിക്സും സഹിതം 96 റണ്‍സാണ് ഷഫാലി വര്‍മ എടുത്തത്. പിന്നാലെ സ്മൃതി മന്ദനയെയും പുറത്താക്കികൊണ്ട് ഇന്‍ഗ്ലന്‍ഡ് പിടിമുറുക്കി. 155 പന്തില്‍ 14 ഫോറുകളോടെ 78 റണ്‍സെടുത്ത മന്ദനയെ നഥാലി സീവറാണ് പുറത്താക്കിയാത്. അപ്പോള്‍ ഇന്‍ഡ്യന്‍ സ്‌കോര്‍ രണ്ട് വികെറ്റ് നഷ്ടത്തില്‍ 179 റണ്‍സായിരുന്നു.
പിന്നാലെ വന്ന പൂനം റാവത്ത് (31 പന്തില്‍ രണ്ട്), ശിഖ പാണ്ഡെ (0), ക്യാപ്റ്റന്‍ മിതാലി രാജ് (10 പന്തില്‍ നാല്) എന്നിവര്‍ കൂടി പുറത്തായതോടെ ഇന്‍ഡ്യ അഞ്ചിന് 183 റണ്‍സ് എന്ന നിലയിലായി. ഒടുവില്‍ ഹര്‍മന്‍പ്രീത് കൗറും (10 പന്തില്‍ പുറത്താകാതെ നാല്), ദീപ്തി ശര്‍മയും (0) പിടിച്ചുനിന്നതോടെ കൂടുതല്‍ വികെറ്റ് നഷ്ടമില്ലാതെ ഇന്‍ഡ്യ രണ്ടാം ദിനം ബാറ്റിങ് അവസാനിപ്പിച്ചു. ഇന്‍ഗ്ലന്‍ഡിനായി ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ് ആറ് ഓവറില്‍ ഒരു റണ്‍ മാത്രം വഴങ്ങി രണ്ടു വികെറ്റെടുത്തു. കെയ്റ്റ് ക്രോസ്, നഥാലി സീവര്‍, അന്യ ഷ്രബ്സോള്‍ എന്നിവര്‍ ഓരോ വികെറ്റ് നേടി.
Keywords: News, World, Sports, Cricket, Women, England, India, Wickets, England Women vs India Women Only Test 2021
Powered by Info News For You

Comments
Post a Comment