നയൻതാര ചിത്രം 'നെട്രികൺ' ഒടിടിയിൽ റിലീസ് ചെയ്‌തേക്കും

ചെന്നൈ: (www.kvartha.com 14.06.2021) തിയറ്ററുകൾ എന്ന് തുറക്കാനാകുമെന്നത് പ്രവചനാതീതമായി തുടരുന്ന സാഹചര്യത്തിൽ ബി​ഗ് ബജറ്റ് ചിത്രങ്ങളുടെ നിർമാതാക്കൾ പ്രതിസന്ധിയിലായിരിക്കുകയാണ്. ആ പശ്ചാത്തലത്തിൽ ഡയറക്റ്റ് ഒടിടി റിലീസിനെക്കുറിച്ച് ആലോചിച്ച്‌ നയൻതാര ചിത്രം 'നെട്രികൺ'. ഇതിനിടോകം തന്നെ നിരവധി സിനിമകളാണ് ഒടിടിയിൽ റിലീസ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വർഷം റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡിനെ തുടർന്ന് മാറ്റിവയ്ക്കുക ആയിരുന്നു. ചിത്രം ഡിസ്‌നി+ഹോട്സ്റ്റാർ റിലീസ് ചെയ്യുമെന്നാണ് റിപോർടുകൾ. വിഘ്നേഷ് ശിവന്‍ നിര്‍മിക്കുന്ന ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത് മിലിന്ദ് റാവുവാണ്. മിലിന്ദിന്‍റെ സംവിധാനത്തില്‍ 2017ല്‍ പുറത്തെത്തിയ 'അവള്‍' എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ശ്രദ്ധ നേടിയിരുന്നു.

News, Film, National, Nayan Thara, Tamilnadu, Chennai, Entertainment, Actress, Cinema, Online, Netrikann, OTT release,

'നെട്രിക്കണി'ല്‍ നയന്‍താരയുടെ കഥാപാത്രം അന്ധയാണ്. നഗരത്തില്‍ കുറേയധികം സ്ത്രീകള്‍ കൊലചെയ്യപ്പെടുന്നു. ഒരു പരമ്പര കൊലയാളിയെന്ന് സംശയിക്കപ്പെടുന്നയാള്‍ ഇപ്പോള്‍ നയന്‍താരയുടെ കഥാപാത്രത്തിന് പിന്നാലെയാണ്. ഇതാണ് ചിത്രത്തിന്‍റെ പ്ലോട്. അജ്‍മല്‍, മണികണ്ഠന്‍, ശരണ്‍ എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Keywords: News, Film, National, Nayan Thara, Tamilnadu, Chennai, Entertainment, Actress, Cinema, Online, Netrikann, OTT release, Nayanthara starrer Netrikann may opt for direct-OTT release: report.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?