തളങ്കര - പള്ളം, തുരുത്തി തീരദേശ റോഡുകൾക്ക് ഫൻഡ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയർമാൻ ജില്ലാ കലക്ടർക്ക് നിവേദനം നൽകി
തളങ്കര: (www.kasargodvartha.com 12.06.2021) പടിഞ്ഞാറിൽ നിന്നും ആരംഭിച്ച് തായലങ്ങാടി സീവ്യൂ പാർകിന് സമീപം ഒന്നാം ഘട്ട പ്രവർത്തി പൂർത്തികരിച്ച തളങ്കര പടിഞ്ഞാർ - പള്ളം തീരദേശ റോഡിന്റെയും, തുരുത്തി തീരദേശ റോഡിന്റെയും രണ്ടാം ഘട്ട പ്രവർത്തനത്തിന് കാസർകോട് പാകേജിൽ നിന്നും ഫൻഡ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയർമാൻ അഡ്വ. വി എം മുനീർ ജില്ലാ കലക്ടർക്ക് നിവേദനം നൽകി.
തളങ്കര, നെല്ലിക്കുന്ന് കടപ്പുറം ഭാഗങ്ങളിൽ നിന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കി നഗരത്തിലെത്തിച്ചേരുന്നതിന് തീരദേശ റോഡിന്റെ പൂർത്തീകരണത്തോടെ ഏറെ സഹായകമാകും. ഗതാഗത തടസം നേരിടുന്ന തളങ്കര കെ കെ റോഡ്, നഗരത്തിലെ ജില്ലാ ബാങ്ക് ജംഗ്ഷൻ എന്നിവിടങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനും സാധിക്കും. മൂന്ന് വർഷം മുമ്പ് തീരദേശ റോഡിന്റെ ആദ്യഘട്ടം പൂർത്തീകരിച്ചെങ്കിലും ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ റോഡിന്റെ പ്രവർത്തി പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല.
നിലവിൽ പെരുമ്പളക്കടവ് മുതൽ തുരുത്തി കെ കെ പുറം വരെ ഒന്നാം ഘട്ട പ്രവർത്തി നടത്തിയ റോഡ് ഗതാഗതത്തിന് അനുയോജ്യമായിട്ടില്ല. മെകാഡാം ടാറിംഗ്, കോൺക്രീറ്റ് സംവിധാനങ്ങളിലൊന്ന് ഉപയോഗിച്ച് റോഡ് നിർമാണത്തിന് സാധിക്കും. നിർദിഷ്ട തീരദേശ റോഡ് തുരുത്തി പാലം വരെ ദീർഘിപ്പിച്ചാൽ പച്ചക്കാട്, കൊല്ലമ്പാടി, തുരുത്തി, ബെദിര, ചാല പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും ചെയർമാൻ നിവേദനത്തിൽ പറഞ്ഞു.
Powered by Info News For You

Keywords: Kasaragod, Thalangara, Kerala, News, District Collector, Kasaragod-Municipality, Thayalangadi, Road, Bridge, Development project, Sea, Nellikunnu, Bank, Kollampady, Bedira, Municipal Chairman Requested Fund for Thalangara - Pallam and Thuruthi Coastal Roads.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment