‘പെട്രോള്‍ വാങ്ങാന്‍ മഷിക്കുപ്പിയുമായി ക്യൂ നില്‍ക്കുന്നു’; അനിയന്ത്രിതമായി തുടരുന്ന ഇന്ധനവില വര്‍ധനവിനെതിരെ വേറിട്ട സമരവുമായി എസ് എസ് എഫ് പ്രവർത്തകർ
കാസർകോട്: (www.kasargodvartha.com 18.06.2021) അനിയന്ത്രിതമായി തുടരുന്ന ഇന്ധനവില വര്‍ധനവിനെതിരെ വേറിട്ട സമരവുമായി എസ് എസ് എഫ് പ്രവർത്തകർ. ‘പെട്രോള്‍ വാങ്ങാന്‍ മഷിക്കുപ്പിയുമായി ക്യൂ നില്‍ക്കുന്നു’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊണ്ടാണ് പമ്പുകള്‍ക്ക് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
വിവിധ കേന്ദ്രങ്ങളിൽ അബ്ദുർ റഹ്‌മാൻ സഖാഫി പൂത്തപ്പലം, ഉമറുൽ ഫാറൂഖ് പൊസോട്ട് , അബ്ദുൽ റശീദ് സഅദി പൂങ്ങോട്, നംശാദ് ബേക്കൂർ, ശാഫി ബിൻ ശാദുലി ബീരിച്ചേരി, അബ്ദുൽ കരീം ജൗഹരി ഗാളിമുഖം, ശംസീർ സൈനി ത്വാഹനഗർ, ബാദുശ സഖാഫി ഹാദി മൊഗർ, ഫാറൂഖ് സഖാഫി എരോൽ, മൻസൂർ കൈനോത്ത്, തസ്ലീം കുന്നിൽ, റഈസ് മുഈനി അത്തൂട്ടി, സിദ്ദീഖ് സഖാഫി കളത്തൂർ, അസ്‌ലം അഡൂർ നേതൃത്വം നൽകി.
ഉദുമ ഡിവിഷൻ കാസർകോട് പ്രസ് ക്ലബ് ജംഗ്ഷന് മുമ്പിൽ പ്രതിഷേധിച്ചു
ചെമ്മനാട്: ഇന്ധന വിലവർധനവിനെതിരെ ഉദുമ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് പ്രസ് ക്ലബ് ജംഗ്ഷൻ പെട്രോൾ പമ്പിനു മുന്നിൽ പ്രക്ഷോഭം സംഘടിപ്പിച്ചു. 'രാജ്യ സ്നേഹം പാടി ജനാധിപത്യത്തിന് ചിതയൊരുക്കുകയാണ് കേന്ദ്ര സർകാർ എന്നും അതിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി സമര രംഗത്ത് ഇറങ്ങണമെന്നും' പരിപാടി ഉദ്ഘാടനം ചെയ്ത അഡ്വ.ഫിറോസ് ഹിമമി ദേളി പറഞ്ഞു.
ചെമ്മനാട് സെക്ടർ ഭാരവാഹികളായ സിയാദ് സഅദാബാദ്, ജാബിർ ചെമ്മനാട്, മുബീൻ പള്ളങ്കോട്, മുബശിർ ദേളി, അബൂബകർ സഅദി, ആരിഫ്, മുഹമ്മദ്, ഹുദൈഫ് സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, SSF, Protest, Price, Petrol, Uduma, Chemnad, Committee, Press Club, Government, Petrol-pump, SSF activists protest against uncontrolled fuel price hike.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment