ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗ് പുറത്തുവിട്ടു; വില്യംസണെ പിന്തള്ളി സ്റ്റീവ് സ്മിത് ഒന്നാമത്
ദുബൈ: (www.kvartha.com 18.06.2021) ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗ് പുറത്തുവിട്ടു. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത് ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. സ്മിതിന് 896 റേറ്റിംഗ് പോയിന്‍റും രണ്ടാം സ്ഥാനത്തുള്ള കിവീസ് നായകാൻ വില്യംസണ് 891 റേറ്റിംഗ് പോയിന്റുമാണുള്ളത്.
ഇൻഗ്ലൻഡിനെതിരായ ആദ്യ ടെസ്റ്റില്‍ 13 റണ്‍സെടുത്ത് പുറത്തായ വില്യംസണ് രണ്ടാം ടെസ്റ്റില്‍ പരിക്കു മൂലം കളിച്ചിരുന്നില്ല. ഇതാണ് താരത്തിനു തിരിച്ചടിയായത്. ഇൻഡ്യക്കെതിരെ കഴിഞ്ഞ വര്‍ഷം നടന്ന ബോക്സിംഡ് ഡേ ടെസ്റ്റിനുശേഷമാണ് സ്മിതിന് ഒന്നാം സ്ഥാനം കൈവിട്ടു പോയത്.
ഇൻഗ്ലൻഡിനെതിരായ ആദ്യ ടെസ്റ്റില്‍ 13 റണ്‍സെടുത്ത് പുറത്തായ വില്യംസണ് രണ്ടാം ടെസ്റ്റില്‍ പരിക്കു മൂലം കളിച്ചിരുന്നില്ല. ഇതാണ് താരത്തിനു തിരിച്ചടിയായത്. ഇൻഡ്യക്കെതിരെ കഴിഞ്ഞ വര്‍ഷം നടന്ന ബോക്സിംഡ് ഡേ ടെസ്റ്റിനുശേഷമാണ് സ്മിതിന് ഒന്നാം സ്ഥാനം കൈവിട്ടു പോയത്.
അതെ സമയം ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്ന്‍ മൂന്നാം സ്ഥാനം നിലനിർത്തി. ഇൻഡ്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് സ്ഥാനക്കയറ്റം ലഭിച്ച് നാലാം സ്ഥാനത്തെത്തുകയും ഇൻഗ്ലൻഡ് നായകന്‍ ജോ റൂട് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മോശം പ്രകടനമാണ് റൂടിന് വിനയായത്.
ഇൻഡ്യയുടെ വികെറ്റ് കീപെര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്ത് ആറാം സ്ഥാനത്തും ഇൻഡ്യൻ ഓപെണർ രോഹിത് ശര്‍മ ഏഴാം സ്ഥാനത്തുമാണ്. വിൻഡീസിനെതിരെ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ദക്ഷിണാഫ്രികൻ താരം ക്വിന്‍റണ്‍ ഡീ കോക് പന്ത്രണ്ടാം സ്ഥാനത്തെത്തി.
ബൗളര്‍മാരുടെ പട്ടികയിൽ ഓസീസ് താരം പാറ്റ് കമിന്‍സ് ഒന്നാം സ്ഥാനത്തും ഇൻഡ്യൻ സ്പിന്നർ അശ്വിൻ രണ്ടാം സ്ഥാനത്തുമാണ്. ദക്ഷിണാഫ്രികയുടെ കാഗിസോ റബാദ ഏഴാം സ്ഥാനത്തെത്തി. ഓള്‍ റൗണ്ടര്‍മാരില്‍ ജഡേജ രണ്ടാമതും അശ്വിന്‍ നാലാമതുമാണ്.
keywords: News, Dubai, Sports, World, Virat Kohli, Cricket, ICC, Kane Williamson, ICC Test Rankings: Steve Smith overtakes Kane Williamson to become No.1 batsman, Virat Kohli climbs to No.4.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment