ലോക്ഡൗണിൽ കുടുങ്ങി കരകയറാനാവാതെ അതിജീവനത്തിന്റെ വഴി തേടി ലോടെറി വിൽപനക്കാർ
കാസർകോട്: (www.kasargodvartha.com 06.06.2021) കോവിഡ് രണ്ടാം തരംഗത്തിന്റെ ലോക്ഡൗൺ ആരംഭിച്ചതൊടെ നിശ്ചലമായി ജില്ലയിലെ ആയിരക്കണക്കിന് ലോടെറി വിൽപനക്കാർ. കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി മേയ് 3 നാണ് സംസ്ഥാനത്ത് ലോടെറി ടികെറ്റുകളുടെ നറുക്കെടുപ്പുകൾ മാറ്റിവച്ചത്. ആദ്യം കോവിഡ് നിയന്ത്രണവും ലോക്ഡൗണും പ്രഖ്യാപിച്ച് ആൾക്കൂട്ടം വീടുകളിലായതോടെ ലോടെറി വിൽപനയും താൽക്കാലികമായി നിർത്തിയിരുന്നു.
< !- START disable copy past -->
Powered by Info News For You
ഇതോടെ നിരവധി വിതരണക്കാരുടെ ജീവിതമാണ് കഷ്ടത്തിലായത്. സാധാരണക്കാരെക്കാളും ഭിന്ന ശേഷിക്കാരും അർബുദം ഉൾപെടെയുള്ള വിവിധ രോഗങ്ങൾ മൂലം ദുരിതം അനുഭവിക്കുന്നവരാണ് ഈ മേഖലയിൽ കൂടുതലും. ഇവരിൽ പലരും മറ്റുജോലികൾ പോലും ചെയ്യാൻ കഴിയാത്തവരാണ്. അർബുദരോഗികൾ ഉൾപെടെയുള്ളവർക്കു ലോടെറിയിൽ നിന്നുള്ള വരുമാനമാണ് ചികിത്സയ്ക്കുള്ള ഏക മാർഗവും. ഇതും നിലച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ ജീവിതം വഴിമുട്ടിയിരിക്കുകയാണ് പലരും.
ജില്ലയിൽ രണ്ടായിരത്തോളം അംഗീകൃത ലോടെറി ഏജന്റുമാരാണുള്ളത്. ഇതിൽ നൂറോളം പേർ മാത്രമാണു ലോടെറി ഓഫിസുകളിൽ ദിവസവും എത്തി ടികെറ്റുകൾ എടുക്കുന്നത്. എന്നാൽ ലോടെറി വിൽപന തൊഴിലായി സ്വീകരിച്ചതും ഏജന്റുമാർ അല്ലാത്തതുമായ അയ്യായിരത്തിലേറെയാളുകൾ ജില്ലയിലുണ്ട്.
ആദ്യ ലോക്ഡൗണിൽ രണ്ടു മാസം ലോടെറി കച്ചവടമില്ലായിരുന്നു. അന്നു ആശ്വാസ സഹായമായി 2000 രൂപയും പിന്നീട് ലോക്ഡൗൺ പിൻവലിച്ചതോടെ ലോടെറി ടികെറ്റുകൾ വാങ്ങുന്നതിനായി 3500 രൂപയും ക്ഷേമനിധിയിൽ നിന്നു സഹായമായി കിട്ടിയിരുന്നു. ഇതെലാം ഇവർക്കും ആശ്വാസമായിരുന്നു. എന്നാൽ 1000 രൂപ സഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും ലഭിച്ചില്ലെന്നാണ് ഏജന്റുമാർ പറയുന്നത്.
കോവിഡ് മൂലം കേവലം ലോടെറി വിൽപനക്കാർ മാത്രമല്ല ബുദ്ധിമുട്ടുന്നത്. ദിവസവരുമാനം കൊണ്ട് ജീവിക്കുന്ന നിരവധിപേരാണ് കഷ്ടത അനുഭവിക്കുന്നത്. കൂലിപ്പണിക്കാർ മുതൽ ഓരോ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർവരെ ഇതിൽപെടുന്നു. ലോക്ഡൗൺ അവസാനിച്ച് വീണ്ടും ജനജീവിതവും പഴയപടിയായാൽ മാത്രമേ ഇവരുടെ ബുദ്ധിമുട്ട് അവസാനിക്കൂ.

Keywords: News, Kasaragod, Lottery, Kerala, State, Lockdown, Corona, Lottery sellers, Lottery sellers lose their jobs due to lockdown.
Powered by Info News For You

Comments
Post a Comment