രജിഷ വിജയന്റെ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം 'ഖോ ഖോ' ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം ആരംഭിച്ചു


കൊച്ചി: (https://ift.tt/3wTrETb) കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ തിയറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവെക്കേണ്ടിവന്ന രജിഷ വിജയന്റെ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം 'ഖോ ഖോ' ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം ആരംഭിച്ചു. സംവിധായകന്‍ രാഹുല്‍ റിജി നായരാണ് ഇക്കാര്യം ഫേസ്ബുകിലൂടെ അറിയിച്ചത്. 

സൈന പ്ലേ, സിംപളി സൗത്, ഫില്‍മി എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലും ചിത്രം ലഭ്യമാണ്. അതിനാല്‍ ചിത്രത്തിന്റെ വ്യാജ പ്രിന്റ് ഡൗണ്‍ലോഡ് ചെയ്ത് കാണുകയോ, പ്രചരിക്കുകയോ ചെയ്യരുതെന്ന് സംവിധായകന്‍ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

News, Kerala, State, Thiruvananthapuram, Entertainment, Cinema, Technology, Business, Finance, Rajisha Vijayan's sports drama 'Kho Kho' streaming in Amazon Prime


2017ല്‍ 'ഒറ്റമുറി വെളിച്ചം' എന്ന ചിത്രത്തിലൂടെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സംവിധായകനാണ് രാഹുല്‍ റിജി നായര്‍. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ആണ്. 

സ്‌കൂള്‍ അധ്യാപികയും ഖൊ ഖൊ പരിശീലകയുമാണ് ചിത്രത്തില്‍ രജിഷയുടെ കഥാപാത്രം. 'ഫൈനല്‍സി'നു ശേഷം രജിഷ അഭിനയിക്കുന്ന സ്‌പോര്‍ട്‌സ് ഡ്രാമയുമാണ് ഇത്. മമിത ബൈജു, വെങ്കിടേഷ് വി പി, രഞ്ജിത്ത് ശേഖര്‍ നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Keywords: News, Kerala, State, Thiruvananthapuram, Entertainment, Cinema, Technology, Business, Finance, Rajisha Vijayan's sports drama 'Kho Kho' streaming in  Amazon Prime

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?