വിഴിഞ്ഞത്ത് യുവതി തീ കൊളുത്തി മരിച്ച നിലയിൽ; വിവരമറിഞ്ഞ് പോലീസെത്തിയപ്പോൾ ഓടി രക്ഷപെടാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

തിരുവനന്തപുരം: (www.kvartha.com 22.06.2021) വിഴിഞ്ഞത്ത് യുവതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ സ്വദേശി അർചനയെയാണ് (24) മരിച്ചത്. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോൾ ഓടി രക്ഷപ്പെട്ട ഭർത്താവ് സുരേഷ് ചൊവ്വാഴ്ച രാവിലെയോടെ പൊലീസ് പിടിയിലായി.

തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. പയറ്റുവിളയിലെ വീട്ടിൽ വച്ചാണ് അർചനയെ തീ കൊളുത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞ് പൊലീസെത്തിയപ്പോൾ ഭർത്താവ് സുരേഷ് ഓടി രക്ഷപ്പെടുകയും ചെയ്തു.

News, Thiruvananthapuram, Women, Found Dead, Kerala, State, Burnt to death, Death,

ഇയാളെ പിന്നീട് ചൊവ്വാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരിന്നു. നിലവിൽ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.

അർചനയുടേതും സുരേഷിന്‍റേതും പ്രണയവിവാഹമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. അർചന സുരേഷിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് വീട്ടുകാർ ഇടപെട്ടാണ് വിവാഹം നടത്തിക്കൊടുത്തത്. വിഴിഞ്ഞം പയറ്റുവിളയിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇരുവരും. എന്നാൽ ഇരുവരും തമ്മിൽ പിന്നീട് വഴക്കുകളുണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.

ഭ‍ർത്താവ് സുരേഷിനെ കൂടുതൽ ചോദ്യം ചെയ്ത ശേഷമേ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

Keywords: News, Thiruvananthapuram, Women, Found Dead, Kerala, State, Burnt to death, Death, Woman found dead in Vizhinjam.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?