കോവിഡ് വാക്സിൻ വിതരണത്തിൽ ലോകത്ത് പ്രഥമ സ്ഥാനത്തെത്തി യു എ ഇ

/ ഖാസിം ഉടുമ്പുന്തല

ദുബൈ:(www.kvartha.com 28.06.2021)  കോവിഡ് വാക്സിൻ വിതരണത്തിൽ ലോക റാങ്കിങ്ങിൽ പ്രഥമ സ്ഥാനത്തെത്തി യു എ ഇ. പ്രതിദിന വാക്സിൻ വിതരണത്തിലും ഒന്നാം സ്ഥാനത്തെത്തി നിൽക്കുന്നു രാജ്യം. യു എ ഇയുടെ നാഷനൽ വാക്സിൻ വിതരണ പദ്ധതിയിലൂടെ ഇതിനകം ഒന്നര കോടി ഡോസ് വാക്സിനാണ്‌ വിതരണം ചെയ്തതെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. 100 പേർക്ക് 152.10 ഡോസ് വാക്സിൻ എന്ന നിരക്കിലായിരുന്നു നൽകിയത്.

Dubai, Gulf, United arab Emirates, COVID-19, Vaccine, Report by Qasim Moh'd Udumbunthala, World, UAE becomes world's largest supplier of the Covid vaccine.



കഴിഞ്ഞ ദിവസം മാത്രമായി 1,03,196 വാക്സിൻ ഡോസുകൾ കൂടി നൽകിയതായി അധികൃതർ അറിയിച്ചു. ആർ ടി പിസിആർ പരിശോധന, ആരോഗ്യ ആപ്, ലോകോത്തര ചികിത്സ, ക്വറന്റൈൻ സംവിധാനം, കോവിഡ് യാത്രാ മാനദണ്ഡങ്ങൾ, രാജ്യത്തെ പൊതു കോവിഡ് മാനദണ്ഡങ്ങൾ, പ്രതിരോധ കുത്തിവെപ്പിലെ വർധന തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട സർവേ പ്രവർത്തനമേഖലയിലും യുഎഇ മികവുപുലർത്തിയതായി മെഡികൽ വിദഗ്ദർ അഭിപ്രായപ്പെട്ടു.

യു എ ഇയിൽ ഇതുവരെ പുതിയ കോവിഡ് വകഭേദങ്ങളൊന്നും റിപോർട് ചെയ്തിട്ടില്ല. എന്നാൽ, ഡെൽറ്റാ വകഭേദങ്ങൾ ആശങ്കയുണ്ടാക്കുന്നുവെന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്. വകഭേദങ്ങൾ കൂടുതൽ ബാധിക്കാനിടയുള്ളത് ചെറുപ്പക്കാരിലാണ്. എന്നാൽ, നിലവിൽ ആശങ്കക്ക് വകയില്ലെന്നും, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ പറഞ്ഞു. അതേസമയം യു എ ഇയിൽ കോവിഡ് ബാധിച്ച് 10 പേർകൂടി മരിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു.

പുതുതായി 2282 പേർക്കുകൂടി രോഗം ബാധിച്ചു. 2233 പേർ രോഗമുക്തി നേടുകയും ചെയ്തു. ആകെ രോഗികൾ 6,24,814 ആണ്. ഇവരിൽ 6,03,541 പേർ സുഖംപ്രാപിച്ചു. ആകെ മരണം 1792 ആണ്. നിലവിൽ 19481 പേർ ചികിത്സയിലുണ്ട്. പുതുതായി 2,7,4917 പരിശോധനകളാണ് നടത്തിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വെളിപ്പെടുത്തി.

Keywords: Dubai, Gulf, United arab Emirates, COVID-19, Vaccine, Report by Qasim Moh'd Udumbunthala, World, UAE becomes world's largest supplier of the Covid vaccine.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?