ദുബൈയിൽ കുഴഞ്ഞുവീണ് മരിച്ച കാസർകോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 13.06.2021) ദുബൈയിൽ കുഴഞ്ഞുവീണ് മരിച്ച കാസർകോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളിയിലെ ലീലയുടെ മകൻ ടി മണി (41) ആണ് മരിച്ചത്.

                                                                 
Kasaragod, Kanhangad, Kerala, News, Dubai, Death, Obituary, Hospital, Body of a Kasargod resident who died in Dubai has brought home and buried.


 
വെൽഡിംഗ് ജോലിക്കാരനായ മണി കഴിഞ്ഞ ഇക്കഴിഞ്ഞ വ്യാഴാഴ്ച ജോലി കഴിഞ്ഞ് കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ശനിയാഴ്ച പുലർചെ മംഗളുറു വിമാനത്താവളം വഴി കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവന്നു. മന്യോട്ട് എത്തിച്ച മൃതദേഹം വായനശാലയിലും പൊതുദർശനത്തിന് വെച്ചു. പിന്നീട് വീട്ടിലെത്തിച്ച് തൊട്ടടുത്ത ശ്മശാനത്തിൽ സംസ്‌കരിച്ചു.

ഭാര്യ:രജനി. മക്കൾ: വൈഗ മണി, മഹിൽ മണി.
സഹോദരങ്ങൾ: ബാബു (ചുമട്ടുതൊഴിലാളി, സിവിൽ സപ്ലൈസ് കാഞ്ഞങ്ങാട്), സുകേഷ് (ഗൾഫ്).

Keywords: Kasaragod, Kanhangad, Kerala, News, Dubai, Death, Obituary, Hospital, Body of a Kasargod resident who died in Dubai has brought home and buried.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?