പൊട്ടിപ്പൊളിഞ്ഞ് വീഴാറായ വീട്, ഉപയോ​ഗിക്കാൻ തന്നേ പാടുള്ള ശുചിമുറി, പഠിക്കാൻ പുസ്തകമോ പേനയോ ഇല്ല; ആറാം ക്ലാസുക്കാരന്റെ വീട്ടിലെ ദയനീയാവസ്ഥയെ കുറിച്ച് പറഞ്ഞ് പൊലീസ്

തൃശൂ‍ർ: (www.kvartha.com 28.06.2021) പൊട്ടിപ്പൊളിഞ്ഞ് വീഴാറായ വീട്, ഉപയോ​ഗിക്കാൻ പാടുള്ള ശുചിമുറി, ആറ് വ‍ർഷമായി തള‍ർന്നുകിടക്കുന്ന അച്ഛൻ. കൂലിപ്പണിക്കാരിയായ അമ്മ. കോവിഡ് ബാധിച്ച് ക്വാറന്റീനിലിരിക്കുന്ന ആറാം ക്ലാസുകാരനായ സചിന്റെ വീട്ടിലെ നിസഹായവസ്ഥയാണിത്.

ക്വാറന്റീനിൽ കഴിയുന്ന വീടുകളിലേക്ക് വിളിച്ച് വിവരങ്ങൾ അന്വേഷിക്കുന്നതിനിടയിലാണ് സചിൻ എന്ന ആറാം ക്ലാസുക്കാരന്റെ വീട്ടിലെ ദയനീയാവസ്ഥ മാള ജനമൈത്രി പൊലീസിന് മനസിലായത്.

വിശേഷം ഫോൺവിളിച്ച് അന്വേഷിച്ചപ്പോൾ ചികെൻ തിന്നിട്ട് കുറേനാളായെന്നും വീട്ടിൽ ആഹാരമുണ്ടാക്കാൻ ഒന്നുമില്ലെന്നും കേട്ടാണ് സിപിഒമാരായ സജിത്തും മാ‍ർടിനും അവിടേക്ക് ചെന്നത്. തളർന്നുകിടക്കുന്ന അച്ഛനടക്കം മൂന്ന് പേർക്കും കോവിഡ് ബാധിച്ചിരിക്കുന്നതിനാൽ അമ്മയ്ക്ക് ജോലിക്ക് പോവാൻ കഴിയാതെയായി. ഇതോടെ വരുമാനവും നിലച്ചു.

ക്വാറന്റീനിൽ കഴിയുന്ന വീടുകളിലേക്ക് വിളിച്ച് വിവരങ്ങൾ അന്വേഷിക്കുകയായിരുന്നു ഞങ്ങൾ. അപ്പോഴാണ് സചിന്റെ വീട്ടിലെ നമ്പർ കിട്ടിയത്. വിളിച്ച് അന്വേഷിച്ചപ്പോൾ അവൻ ആദ്യം പറഞ്ഞത് ചികെൻ കഴിച്ചിട്ട് കുറേ നാളായി എന്നാണ്. എനിക്കുമുണ്ട് ഇതേ പ്രായത്തിലൊരു മകൻ -
സിപിഒ സജിത്ത് പറഞ്ഞു.

News, Thrissur, Police, Kerala, State, COVID-19, Corona, Pathetic situation, Sixth-grader,

പിന്നീട് കൂടുതൽ അന്വേഷിച്ചപ്പോൾ ചികെൻ കൊണ്ടുകൊടുത്താലും ഉണ്ടാക്കാനുള്ള വീട്ടുസാധനങ്ങൾ ഇല്ലെന്ന് മനസിലായി. ഉടൻ കാവനാട് യുവജന കൂട്ടായ്മയിൽ വിവരമറിയിച്ചു. അത്യാവശ്യം വേണ്ട സാധനങ്ങളും ചികെനുമായി ഇവർ വീട്ടിലെത്തി.

കിടക്കാൻ കട്ടിലുപോലുമില്ലാതെ പൊളിഞ്ഞുവീഴാറായ വീട്ടിലാണ് തളർന്നുകിടക്കുന്ന അച്ഛൻ മാധവനും അമ്മയും സചിനും കഴിയുന്നത്. ഉടുക്കാൻ നല്ല വസ്ത്രമില്ല. ക്ലാസിനെ കുറിച്ച് ചോദിച്ചപ്പോൾ പഠിക്കാൻ പുസ്തകമോ പേനയോ ഇല്ലെന്ന് അവൻ പറഞ്ഞു. അടുത്ത വീട്ടിലെ അധ്യാപികയുടെ ഫോണിലൂടെയാണ് ഓൺലൈൻ ക്ലാസിൽ സചിൻ പങ്കെടുക്കുന്നത്. പാടത്തിന്റെ കരയിലുള്ള വീട്ടിൽ നല്ലൊരു മഴപെയ്താൽ വെള്ളം കയറുമെന്നും പൊലീസ് പറഞ്ഞു.

എന്നാൽ സചിന്റെ സങ്കടം എല്ലാവരും അറിഞ്ഞതോടെ നിരവധി പേർ കുടുംബത്തെ സഹായിക്കാനായി മുന്നോട്ട് വരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

Keywords: News, Thrissur, Police, Kerala, State, COVID-19, Corona, Pathetic situation, Sixth-grader, Police told about pathetic situation of sixth-grader house.

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?