കോവിഡ് മാനദണ്ഡങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കാസർകോട്: (www.kasargodvartha.com 19.06.2021) കോവിഡ് പ്രോടോകോൾ പാലിച്ച് ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ലയിലെങ്ങും പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി ജില്ലയിലെ മുൻസിപൽ - പഞ്ചായത്ത് തലങ്ങളിൽ മുസ്ലിം ലീഗ് കമിറ്റികൾ പ്ലകാർഡ് ഉയർത്തി കോവിഡ് പ്രോടോകോൾ പാലിച്ചായിരുന്നു പ്രതിഷേധം.
Kasaragod, Kerala, News, Muslim-league, Cherkala, Municipality, Thalangara, Committee, Inauguration, Muslim League organized a protest demanding permission to open places of worship with Covid standards.

ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹ്‌മദ്‌ അലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ സ്വാഗതം പറഞ്ഞു. ട്രഷറർ കല്ലട്ര മാഹിൻ ഹാജി, എൻ എ നെല്ലിക്കുന്ന് എംഎൽഎ, എകെഎം അശ്റഫ് എംഎൽഎ, എംസി ഖമറുദ്ദീൻ, വൈസ് പ്രസിഡണ്ടുമാരായ വികെപി ഹമീദലി, എംബി യൂസുഫ്, സെക്രടറിമാരായ അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വിപി അബ്ദുൽ ഖാദർ, പിഎം മുനീർ ഹാജി, മൂസ ബി ചെർക്കള സംബന്ധിച്ചു.


ചെർക്കള ടൗൺ വാർഡ് പ്രതിഷേധം സംഗമം നടത്തി

ചെർക്കള: ചെങ്കള പഞ്ചായത്ത് ചെർക്കള ടൗൺ വാർഡ് മുസ്‌ലിം ലീഗ് കമിറ്റി പ്രതിഷേധം സംഗമം കാസർകോട് മണ്ഡലം ജനറൽ സെക്രടറി അബ്ദുല്ലക്കുഞ്ഞി ചെർക്കള ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രവർത്തക സമിതി അംഗം സി എച് മുഹമ്മദ്‌ കുഞ്ഞി ചായിന്റടി, ചെങ്കള പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സഫിയ ഹാശിം, ജില്ലാ പഞ്ചായത്ത്‌ അംഗം ജാസ്മിൻ കബീർ ചെർക്കളം, ചെങ്കള പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ ഹസൈനാർ ബദ്‌രിയ, വാർഡ് ജനറൽ സെക്രടറി ഇഖ്ബാൽ ചായിന്റടി, ജോ. സെക്രടറി കെ സി അഹ്‌മദ്‌ കോലാച്ചിയടുക്കം, യൂത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ ഹാരിസ് തായൽ, പഞ്ചായത്ത്‌ യൂത് ലീഗ് വൈസ് പ്രസിഡന്റ്‌ അബ്ദുൽ ഖാദർ സിദ്ധ, വാർഡ് യൂത് ലീഗ് പ്രസിഡന്റ്‌ ജുനൈദ് ചെർക്കള, ജനറൽ സെക്രടറി ഫൈസൽ ചെർക്കള, ട്രഷറർ അസീസ് മിൽമ, ഹനീഫ ദുബൈ, ഇഖ്ബാൽ നീർച്ചാൽ, സി എ അഹ്‌മദ്‌ കബീർ, ഉമ്പു ചെർക്കള, നാസർ ചെർക്കളം, അറഫാത്ത് ചായിന്റടി സംബന്ധിച്ചു.


കാസർകോട് മുൻസിപൽ കമിറ്റി പ്രതിഷേധം

കാസർകോട്: മുസ്ലിം ലീഗ് കാസർകോട് മുൻസിപൽ കമിറ്റിയുടെ പ്രതിഷേധ സംഗമം മണ്ഡലം പ്രസിഡൻ്റ് എ എം കടവത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്‌ കെഎം ബശീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി ഹമീദ് ബെദിര സ്വാഗതം പറഞ്ഞു. മണ്ഡലം ഭാരവാഹികളായ ഹാശിം കടവത്ത്, ടിഎം ഇഖ്ബാൽ, മുൻസിപ്പൽ ട്രഷറർ എഎ അസീസ്, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട്, മുഹമ്മദ് പട്ല, ബശീർ ചെർക്കള സംബന്ധിച്ചു.


നഗരസഭ പതിനാലാം വാർഡ് പ്രതിഷേധം

തുരുത്തി: കാസർകോട് നഗരസഭ പതിനാലാം വാർഡ് മുസ്ലിം ലീഗ് കമിറ്റിയുടെ പ്രതിഷേധ സംഗമം തുരുത്തിയിൽ നടന്നു. ടി എ ശാഫി, സൈനുദ്ദീൻ പട്ടിലവളപ്പ്, ടി കെ അശ്‌റഫ്, ടി എച് മുഹമ്മദ് ഹാജി, ടി എ മുഹമ്മദ് കുഞ്ഞി, ടി എം എ തുരുത്തി, ബി എസ് സൈനുദ്ദീൻ, അശ്‌റഫ് ഓതുന്നപുരം, സലീം ഗാലക്സി, സി പി തങ്ങൾ ചാല, ടി കെ ഹബീബ്, അബ്ദു ഗ്രീൻ, അബൂബകർ മെഡികൽ, സി എ നവാസ്, ജുനൈദ് സിഎ, മുബശിർ സംബന്ധിച്ചു


ജദീദ് റോഡ് വാർഡ് കമിറ്റി പ്രതിഷേധം

തളങ്കര: തളങ്കര ജദീദ് റോഡ് വാർഡ് കമിറ്റിയുടെ പ്രതിഷേധ സംഗമം മുസ്‌ലിം യൂത് ലീഗ് ജില്ലാ ജനറൽ സെക്രടറി സഹീർ ആസിഫ് ഉദ്ഘാടനം ചെയ്തു. കെ എം അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ശംസുദ്ദീൻ ഇ സ്വാഗതം പറഞ്ഞു. ബി യു അബ്ദുല്ല, എം എച് അബ്ദുൽ ഖാദർ, ഹമീദ് വോക്കിൽ, ഖാദർ ഗസാലി, റശീദ് ഗസാലി, റിനാസ് മാസ്റ്റർ, ഫഹദ് ബാങ്കോട്, കെ എ ലഹാക്, ബശീർ ദാരിമി, ശഫീഖ് സാഹിബ്, മുസ്ത്വഫ കുഞ്ഞിക്കാനം, നാസിർ ബുടോ, റഊഫ് സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, Muslim-league, Cherkala, Municipality, Thalangara, Committee, Inauguration, Muslim League organized a protest demanding permission to open places of worship with Covid standards.< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?