സികെ ജാനുവിനും ജെആർപിക്കും പണം നൽകിയത് ആർഎസ്എസ് അറിവോടെ; കെ സുരേന്ദ്രനും പ്രസീത അഴീക്കോടും തമ്മിലുള്ള പുതിയ ശബ്ദ സംഭാഷണം പുറത്ത്
കണ്ണൂർ: (www.kvartha.com 23.06.2021) കെ സുരേന്ദ്രനും പ്രസീത അഴീക്കോടും തമ്മിലുള്ള പുതിയ ശബ്ദ സംഭാഷണം പുറത്ത്. സികെ ജാനുവിനും ജെആർപിക്കും പണം നൽകിയത് ആർഎസ്എസ് അറിവോടെയാണെന്ന് പറയുന്ന ശബ്ദരേഖ പുറത്തുവന്നിരിക്കുന്നു. പണം ഏർപാട് ചെയ്തിരിക്കുന്നത് ആർഎസ്എസ് ഓർഗനൈസിംഗ് സെക്രടറി എം ഗണേഷാണെന്നാണ് കെ സുരേന്ദ്രൻ്റെ സംഭാഷണത്തിലുള്ളത്.
ആർഎസ്എസ് പ്രതിനിധിയായ ബിജെപി ഓർഗനെസിംഗ് സെക്രടറിയാണ് എം ഗണേഷ്. ജെആർപിക്കുള്ള 25 ലക്ഷമാണ് കൈമാറുന്നതെന്ന് സുരേന്ദ്രൻ പറയുന്നുവെന്നാണ് റിപോർട്. മാർച് 25നാണ് സുരേന്ദ്രൻ പ്രസീതയെ വിളിച്ചത്. മാർച് 26ന് ബത്തേരി മണിമല ഹോം സ്റ്റേയിലെ മുറിയിൽ വച്ചാണ് പണം കൈമാറിയത്. വയനാട് ജില്ലാ ജനറൽ സെക്രടറി പ്രശാന്ത് മലവയൽ ആണ് പണം കൈമാറിയത്.

സി കെ ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ പാർടിയുടെ ട്രഷററാണ് പ്രസീത അഴീക്കോട്. കെ സുരേന്ദ്രൻ പത്ത് ലക്ഷം രൂപ ജാനുവിന് നൽകിയെന്ന് ആരോപിച്ചുകൊണ്ട് സുരേന്ദ്രനുമായുള്ള ഫോൺ സംഭാഷണം പ്രസീത നേരത്തേ പുറത്ത് വിട്ടിരുന്നു.
ഈ കേസിലെ പരാതിക്കാരനായ എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. നവാസ് കൽപറ്റ കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ കോടതി നിർദേശ പ്രകാരമാണ് ബത്തേരി പൊലീസ് കെ സുരേന്ദ്രനെതിരെയും സി കെ ജാനുവിനെതിരെയും കേസെടുത്തത്.
Keywords: News, Kannur, K Surendran, K. Surendran, RSS, Politics, BJP, Kerala, State, CK Janu and JRP, Praseetha Azhikode, New voice clip, CK Janu and JRP were paid with knowledge of RSS; New voice clip between K Surendran and Praseetha Azhikode is out.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment