'നിങ്ങള്‍ ഓര്‍ഡെര്‍ ചെയ്തതിന് പകരം ബിസ്‌കറ്റ് ലഭിച്ചാല്‍... അപ്പോള്‍ നിങ്ങള്‍ ചായയുണ്ടാക്കണം'; റിമോട് കണ്‍ട്രോള്‍ കാര്‍ ഓര്‍ഡെര്‍ ചെയ്തപ്പോള്‍ ലഭിച്ചത് പാര്‍ലെ -ജി ബിസ്‌കറ്റ്! ഓണ്‍ലൈന്‍ വെബ്‌സൈറ്റിനെതിരെ പരാതി നല്‍കിയതായി യുവാവ്
ന്യൂഡെല്‍ഹി: (https://ift.tt/3gTQHit) കുട്ടികള്‍ക്കുള്ള റീചാര്‍ജ് ചെയ്യാവുന്ന റിമോട് കണ്‍ട്രോള്‍ കാര്‍ ഓര്‍ഡെര്‍ ചെയ്ത യുവാവിന് ലഭിച്ചത് പാര്‍ലെ -ജി ബിസ്‌കറ്റ്. ഡെല്‍ഹിയിലെ ഭഗ്‌വാന്‍ നഗര്‍ ആശ്രമം പ്രദേശത്ത് താമസിക്കുന്ന വിക്രം ബുരഗോഹെനാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തില്‍ ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റിനെതിരെ പരാതി നല്‍കിയതായി വിക്രം പറഞ്ഞു.
'നിങ്ങള്‍ ഓര്‍ഡെര്‍ ചെയ്തതിന് പകരം ബിസ്‌കറ്റ് ലഭിച്ചാല്‍... അപ്പോള്‍ നിങ്ങള്‍ ചായയുണ്ടാക്കണം' -വിക്രം ഫേസ്ബുകില്‍ കുറിച്ചു. കാറിന് പകരം ബിസ്‌കറ്റ് ലഭിച്ച വിവരം ഫേസ്ബുകിലൂടെ വിക്രം പങ്കുവെക്കുകയായിരുന്നു.
ഡെലിവറിക്ക് ശേഷം പാകേജ് പരിശോധിച്ചപ്പോള്‍ തന്നെ സംശയം തോന്നിയിരുന്നു. അത്രയും ചെറുതായിരുന്നു പൊതി. അത് തുറന്നുനോക്കിയപ്പോള്‍ താന്‍ തട്ടിപ്പിന് ഇരയായതായി മനസിലായി. റിമോട് കണ്‍ട്രോള്‍ കാറിന് പകരം ബിസ്‌കറ്റാണ് അവര്‍ ഡെലിവറി ചെയ്തത് -വിക്രം പറയുന്നു.
പരാതി നല്‍കിയതിന് പിന്നാലെ പണം തിരികെ നല്‍കാമെന്ന് അറിയിച്ചതായും ഇ കൊമേഴ്‌സ് ഭീമന്‍മാര്‍ മാപ്പ് പറഞ്ഞതായും വിക്രം വ്യക്തമാക്കി. പലപ്പോഴും ഓര്‍ഡെര്‍ ചെയ്ത ഉല്‍പന്നത്തിന് പകരം ഇത്തരത്തില്‍ മറ്റു പല വസ്തുക്കളുമാണ് പലര്‍ക്കും ലഭിക്കുന്നത്.
Powered by Info News For You

Comments
Post a Comment