ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും, സഖ്യം ചേരാന്‍ പദ്ധതിയില്ലെന്നും മായാവതി

ലക്‌നൗ: (www.kvartha.com 27.06.2021) ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ടി (ബിഎസ്പി) ഒറ്റക്ക് മത്സരിക്കുമെന്ന് പാര്‍ടി അധ്യക്ഷ മായാവതി. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സഖ്യം ചേരാന്‍ പദ്ധതിയില്ലെന്നും മായാവതി പറഞ്ഞു. അസദുദ്ദിന്‍ ഒവൈസിയുടെ എഐഎംഐഎമ്മുമായി മായാവതി സഖ്യമുണ്ടാക്കുന്നുവെന്ന് മാധ്യമങ്ങളില്‍ റിപോര്‍ട് വന്നിരുന്നു. 

ഇതിനെ തള്ളിയാണ് തെരഞ്ഞെടുപ്പില്‍ ബി എസ് പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന കാര്യം മായാവതി അറിയിച്ചത്. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദളിനൊപ്പമുള്ള സഖ്യം മാത്രമാണ് പാര്‍ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതെന്നും മായാവതി വ്യക്തമാക്കി. പഞ്ചാബില്‍ മത്സരിക്കേണ്ട സീറ്റ് വിഭജനവും ഇരുപാര്‍ടികളും തമ്മില്‍ നടന്നുകഴിഞ്ഞു. 117 അംഗ നിയമസഭയില്‍ 97 ഇടങ്ങളില്‍ ശിരോമണി അകാലിദളും 20 ല്‍ ബിഎസ്പിയും മത്സരിക്കും. 

Lucknow, News, National, Politics, Election, BSP To Fight Solo In UP, Uttarakhand, Mayawati Says No Plans For Tie-Ups

Keywords: Lucknow, News, National, Politics, Election, BSP To Fight Solo In UP, Uttarakhand, Mayawati Says No Plans For Tie-Ups


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?