കോവിഡിനെതിരെ പുതിയ ചികിത്സയ്ക്ക് അനുമതി നല്‍കി യുഎഇ ആരോഗ്യ മന്ത്രാലയം; ലോകത്തിലിതാദ്യം

ഖാസിം ഉടുമ്പുന്തല

അബുദബി: (www.kvartha.com 20.06.2021) കോവിഡിനെതിരെ പുതിയ ചികിത്സയ്ക്ക് യുഎഇയില്‍ അനുമതി നല്‍കി. ഹെല്‍ത് കെയര്‍ രംഗത്ത് ലോകത്തിലെ മുന്‍നിര കമ്പനിയായ ജിഎസ്കെ വികസിപ്പിച്ച സൊട്രോവിമാബ് ആണ് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അംഗീകരിച്ചത്. സൊട്രോവിമാബ് ആന്റിബോഡി ചികിത്സയ്ക്ക് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കിയിരുന്നു.

UAE Ministry of Health approves new treatment against COVID; First in the world.


അടിയന്തര ആവശ്യത്തിന് മരുന്ന് ഉപയോഗിക്കാന്‍ അംഗീകാരവും ലൈസന്‍സും നല്‍കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് യുഎഇ. രോഗികളില്‍ പരീക്ഷിച്ച് വിജയകരമാണെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് വിതരണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് രോഗികളുടെ ആശുപത്രിവാസം 24 മണിക്കൂറിലധികം നീളുന്നത് കുറയ്ക്കാന്‍ ഈ ചികിത്സ സഹായിക്കും. മരണനിരക്കും കുറയ്ക്കാനും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നത് പരമാവധി ഒഴിവക്കാനും പുതിയ ചികിത്സയിലൂടെ സാധിക്കും.

Keywords: World, News, Gulf, UAE, COVID-19, Corona, Treatment, Top-Headlines, Health Minister, Report by Qasim Udumbumthala, UAE Ministry of Health approves new treatment against COVID; First in the world.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?