രണ്ടാം പിണറായി സര്‍കാരിന്റെ ആദ്യ ബജെറ്റില്‍ കേന്ദ്രസര്‍കാരിനും ബിജെപിക്കും വിമര്‍ശനം


തിരുവനന്തപുരം: (https://ift.tt/2STYmVY) ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍കാരിന്റെ ആദ്യ ബജെറ്റില്‍ കേന്ദ്രസര്‍കാരിനും ബി ജെ പിക്കും വിമര്‍ശനം. വാക്‌സിന്‍ നയത്തിലും നികുതി വിഹിതം നല്‍കുന്നതുമായും ബന്ധപ്പെട്ടാണ് ബജെറ്റില്‍ ധനമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. കേന്ദ്രസര്‍കാരിന്റെ വാക്‌സിന്‍ നയം കോര്‍പറേറ്റ് കൊള്ളക്ക് കാരണമായെന്ന് ധനമന്ത്രി പറഞ്ഞു. 

News, Kerala, State, Thiruvananthapuram, Budget, Finance, Criticism, Central Government, BJP, Politics, Vaccine, Criticism of the central government and the BJP in the first budget of the second Pinarayi government


കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സമയത്തും നികുതിവിഹിതം നല്‍കാതെ കേന്ദ്രം ബുദ്ധിമുട്ടിക്കുകയാണ്. ഓരോ വര്‍ഷം കഴിയുമ്പോഴും കേരളത്തിന്റെ നികുതി വിഹിതത്തില്‍ കുറവുണ്ടാവുകയാണ്. കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സംസ്ഥാനത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് കേന്ദ്രസര്‍കാരിന്റെ നടപടികളെന്നാണ് ധനമന്ത്രിയുടെ വിമര്‍ശനം.

ബജെറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ കേന്ദ്ര അന്വേഷണ ഏജന്‍സികളെയും ധനമന്ത്രി അതിരൂക്ഷമായി വിമര്‍ശിച്ചു. ഒന്നാം പിണറായി സര്‍കാരിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന സമീപനമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വീകരിച്ചതെന്ന് ധനമന്ത്രി വ്യക്തമാക്കി.

Keywords: News, Kerala, State, Thiruvananthapuram, Budget, Finance, Criticism, Central Government, BJP, Politics, Vaccine, Criticism of the central government and the BJP in the first budget of the second Pinarayi government

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?