പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കരണ്ട നിലയില്‍; പരാതിയുമായി ബന്ധുക്കള്‍

പാലക്കാട്: (www.kvartha.com 16.06.2021) പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കരണ്ട നിലയില്‍. കഴിഞ്ഞ ദിവസം ആശുപത്രിയിലെ മോര്‍ചറിയില്‍ സൂക്ഷിച്ച ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയില്‍ സുന്ദരി (65)യുടെ മൃതദേഹമാണ് എലി കരണ്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. 

മൃതദേഹത്തിന്റെ മൂക്കും കവിളും എലി കടിച്ചു മുറിച്ച നിലയിലാണുള്ളത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ കൃത്യമായ വിശദീകരണം നല്‍കിയില്ലെന്ന് സുന്ദരിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. 

Palakkad, News, Kerala, Complaint, Hospital, Police, Dead Body, Rat, Complaint that rats chew body kept in private hospitals mortuary

Keywords: Palakkad, News, Kerala, Complaint, Hospital, Police, Dead Body, Rat, Complaint that rats chew body kept in private hospitals mortuary


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?