വിസ്മയയെ താന്‍ മര്‍ദിക്കാറുണ്ടായിരുന്നു; വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയ കാറിനെച്ചൊല്ലിയായിരുന്നു വഴക്കുണ്ടായിരുന്നത്; അറസ്റ്റിലായ ഭര്‍ത്താവ് കുറ്റം സമ്മതിച്ചതായി പൊലീസ്; കിരണിന്റെ വീട്ടുകാരുടെ പങ്കും അന്വേഷിക്കും, അവരെയും ചോദ്യം ചെയ്യും
കൊല്ലം: (www.kvartha.com 22.06.2021) വിസ്മയയെ താന്‍ മര്‍ദിക്കാറുണ്ടായിരുന്നു എന്ന് ഭര്‍ത്താവ് കിരണ്‍ കുമാര്‍ സമ്മതിച്ചതായി പൊലീസ്. വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറിനെച്ചൊല്ലിയായിരുന്നു വഴക്കുണ്ടായിരുന്നതെന്നും കിരണ്‍ കുമാര്‍ പറഞ്ഞു. വിസ്മയ അയച്ച വാട്സ്ആപ്പിലെ ചിത്രങ്ങള്‍ നേരത്തെ മര്‍ദിച്ചതിന്റെ ആണെന്നും കിരണ്‍ പൊലീസിന് മൊഴി നല്‍കി.
വിസ്മയ മരിക്കുന്ന അന്ന് രാത്രി മര്‍ദിച്ചിരുന്നില്ല. എന്നാല്‍ പുലര്‍ച്ചെ രണ്ടു മണിക്ക് വഴക്കുണ്ടായി. ഇതേത്തുടര്‍ന്ന് വീട്ടില്‍ പോകണമെന്ന് വിസ്മയ പറഞ്ഞു. നേരം പുലരട്ടെ എന്ന് താന്‍ മറുപടി നല്‍കി.
അതിന് ശേഷം വിസ്മയ ശുചിമുറിയില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കിരണ്‍ പൊലീസിനോട് പറഞ്ഞത്. ഏറെ നേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് താന്‍ കയറി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്നും കിരണ്‍ പൊലീസിനോട് പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് അസിസ്റ്റന്റ് മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടറായ കിരണ്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലുള്ള കിരണിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പോസ്റ്റ്മോര്‍ടം റിപോര്‍ട് ലഭിച്ചശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചു. കിരണിന്റെ വീട്ടുകാരുടെ പങ്കും അന്വേഷിക്കുമെന്നും, അവരെയും ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
വിവാഹസമയത്ത് 100 പവന്‍, ഒരേക്കര്‍ 20 സെന്റ് ഭൂമി എന്നിവയ്ക്ക് പുറമേയാണ് 10 ലക്ഷത്തിലേറെ വിലമതിക്കുന്ന ടൊയോട്ട ടാരിസ് കാറും വിസ്മയയുടെ കുടുംബം നല്‍കിയത്. എന്നാല്‍ ഈ കാര്‍ പോരെന്നും പകരം ലക്ഷ്വറി കാര്‍ വേണമെന്നുമായിരുന്നു കിരണിന്റെ ആവശ്യം. ഇതേച്ചൊല്ലി വിസ്മയയുടെ വീട്ടില്‍ വെച്ചും യുവതിയെയും സഹോദരനെയും കിരണ്‍ മര്‍ദിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഭര്‍ത്താവ് കിരണിന്റെ വീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേര്‍ന്ന ശുചിമുറിയുടെ വെന്റിലേഷനില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചെന്നു ഭര്‍തൃവീട്ടുകാര്‍ പറയുന്നു. കൊല്ലം ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍ ജോലി നോക്കുന്ന കിരണ്‍കുമാറും പന്തളം മന്നം ആയുര്‍വേദ കോളജിലെ ബിഎഎംഎസ് നാലാം വര്‍ഷ വിദ്യാര്‍ഥിനി വിസ്മയയും ഒരു വര്‍ഷം മുന്‍പാണു വിവാഹിതരായത്.
സ്ത്രീധനമായി നല്‍കിയ കാറിനു പകരം പണം മതിയെന്നു പറഞ്ഞു തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്നു വിസ്മയയുടെ ബന്ധുക്കള്‍ പറയുന്നു. വാഹന വായ്പയിലൂടെ വാങ്ങിയ കാര്‍ വില്‍ക്കാനാകില്ലെന്ന് അറിഞ്ഞതോടെ മകളെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. ഇതെക്കുറിച്ചു ചടയമംഗലം പൊലീസ് സ്റ്റേഷനില്‍ നേരത്തേ പരാതി നല്‍കിയിരുന്നു.
Keywords: Death of Vismaya: Police arrested Kiran Kumar, Kollam, Dead, Police, Arrested, Husband, Attack, Kerala, News.
Powered by Info News For You

Comments
Post a Comment