യാത്രക്കാരുടെ തിരക്ക് കുറഞ്ഞത് കാരണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്ന രാജ്യറാണി സെര്‍വിസ് പുനരാരംഭിച്ചു; കോച് വിവരങ്ങള്‍ ഇങ്ങനെ


നിലമ്പൂര്‍: (https://ift.tt/3cb8gZP) യാത്രക്കാരുടെ തിരക്ക് കുറഞ്ഞത് കാരണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്ന രാജ്യറാണി സെര്‍വിസ് പുനരാരംഭിച്ചു. ജില്ലക്ക് ആശ്വാസകരമായിരിക്കുകയാണ് ട്രെയില്‍ ചൊവ്വാഴ്ച മുതല്‍ സെര്‍വിസ് പുനരാരംഭിച്ചത്. കോവിഡ് മഹാമാരിയും ലോക് ഡൗണും മൂലം യാത്രക്കാരുടെ തിരക്ക് കുറഞ്ഞത് കാരണമാണ് രാജ്യറാണി സെര്‍വിസ് നിര്‍ത്തിവെച്ചിരുന്നത്. 

ഏഴ് സ്ലീപെര്‍ കോചുകളും രണ്ട് എസി കോചുകളും നാല് സെകെന്‍ഡ് ക്ലാസ് കോചുകളും ഉള്‍പെടെ 13 കോചുകളുമായാണ് സെര്‍വിസ് പുനരാരംഭിച്ചത്. പൂര്‍ണമായും റിസര്‍വേഷനുളള വണ്ടിക്ക് നിലമ്പൂരിനും ഷൊര്‍ണൂരിനും ഇടയില്‍ വാണിയമ്പലം, അങ്ങാടിപ്പുറം എന്നീ ബ്ലോക് സ്‌റ്റേഷനുകളില്‍ മാത്രമാണ് സ്‌റ്റോപ്പുളളത്. 

News, Kerala, State, Train, Technology, Business, Finance, Rajyarani service, which had been suspended due to low passenger traffic, has been resumed


രാത്രി 8.50 ന് തിരുവനന്തപുരത്ത് നിന്നും നിലമ്പൂരിലേക്ക് പുറപ്പെട്ട് ശനിയാഴ്ച രാവിലെ 5.15 ന് നിലമ്പൂരിലെത്തുന്ന രാജ്യറാണി രാത്രി 9.30 നാണ് നിലമ്പൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്. 

നേരത്തെ നിലമ്പൂര്‍ നിന്ന് നാല് പാസഞ്ചര്‍ വണ്ടികളാണ് ഷൊര്‍ണൂരില്‍ നിന്നുള്ള മറ്റു വണ്ടികള്‍ക്ക് കണക്ഷന്‍ നല്‍കിയിരുന്നത്. കോട്ടയത്തേക്കും, പാലക്കാട്ടേക്കും ഓരോ വണ്ടികളും ഓടിയിരുന്നു. ഇതൊന്നും കോവിഡിന് ശേഷം പുനഃസ്ഥാപിച്ചിട്ടില്ല.

Keywords: News, Kerala, State, Train, Technology, Business, Finance, Rajyarani service, which had been suspended due to low passenger traffic, has been resumed

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?