മറ്റെല്ലാ ഇന്‍ഡ്യന്‍ ഭാഷകളെയും പോലെയാണ് മലയാളവും ഭാഷാപരമായ വിവേചനം നിര്‍ത്തണം; ഡെല്‍ഹിയില്‍ നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിയ ആശുപത്രി അധികൃതരുടെ നടപടികെതിരെ രാഹുല്‍ ഗാന്ധി
ന്യൂഡെല്‍ഹി: (https://ift.tt/3gafrmp) നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പെടുത്തിയ ഡെല്‍ഹിയിലെ ജി ബി പന്ത് ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുെ രംഗത്തെത്തി.
മലയാളം മറ്റെല്ലാ ഇന്‍ഡ്യന്‍ ഭാഷകളെയും പോലെയാണെന്നും ഭാഷാപരമായ വിവേചനം നിര്‍ത്തണമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
തൊഴില്‍ സമയത്ത് നഴ്‌സിങ് ജീവനക്കാര്‍ തമ്മില്‍ മലയാളം സംസാരിക്കുന്നത് രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് വിശദീകരിച്ചാണ് ഡെല്‍ഹിയിലെ ജി ബി പന്ത് ആശുപത്രി അധികൃതര്‍ മലയാളത്തിന് വിലക്കേര്‍പെടുത്തി സര്‍കുലര്‍ ഇറക്കിയത്. തൊഴില്‍ സമയത്ത് ജീവനക്കാര്‍ ഹിന്ദി, ഇന്‍ഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷനടപടി നേരിടേണ്ടിവരുമെന്നും സര്‍കുലറില്‍ പറയുന്നു.
അതേസമയം, ആശുപത്രിയില്‍ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മിസോറം തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുണ്ട്. ഇവിടെനിന്നുള്ളവര്‍ ആശയവിനിമയം നടത്തുന്നത് അവരുടെ പ്രാദേശിക ഭാഷയിലാണെന്ന് ആശുപത്രിയിലെ മലയാളി നഴ്‌സുമാര്‍ പറഞ്ഞു. വിഷയത്തില്‍ ആശുപത്രി അധികൃതര്‍ ഉത്തരവ് പിന്‍വലിച്ച് മാപ്പ് പറയണമെന്ന് നഴ്‌സസ് യൂണിയന്‍ ആവശ്യപ്പെട്ടു.
Keywords: News, National, India, New Delhi, Rahul Gandhi, Twitter, Social Media, Malayalam, Nurses, Hospital, GB Pant Hospital: 'Malayalam is as Indian as any other Indian language, stop language discrimination!',tweets Rahul GandhiMalayalam is as Indian as any other Indian language.
— Rahul Gandhi (@RahulGandhi) June 6, 2021
Stop language discrimination! pic.twitter.com/SSBQiQyfFi
Powered by Info News For You

Comments
Post a Comment