മംഗളൂറിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്; ബസ് സെർവീസിനും കടകൾ തുറക്കാനും നിബന്ധനകളോടെ അനുമതി; സ്വകാര്യ ബസുകൾ ഓടിക്കില്ലെന്ന് ഉടമകൾ
മംഗളുറു: (www.kasargodvartha.com 23.06.2021) ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ബുധനാഴ്ച മുതൽ നിബന്ധനകളോടെ ഇളവുകൾ അനുവദിച്ചു. തിങ്കളാഴ്ച മുതൽ വെള്ളി വരെ രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒരു മണി വരെ 50 ശതമാനം ശേഷിയോടെ ബസുകൾ സെർവീസ് നടത്താൻ അനുമതി നൽകി. നിന്ന് കൊണ്ടുള്ള യാത്രകൾ അനുവദിക്കില്ല. ജൂലൈ അഞ്ച് വരെ എ സി ഷോപുകൾ, മാളുകൾ ഒഴികെയുള്ള എല്ലാ കടകൾക്കും രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ട് വരെ തുറന്നു പ്രവർത്തിക്കാം. എന്നാൽ 18 വയസിന് താഴെയുള്ളവർക്ക് കടകളിൽ പ്രവേശിക്കാൻ പാടില്ല.
എന്നാൽ ബുധനാഴ്ച നഗരത്തിൽ സ്വകാര്യ ബസുകൾ സെർവീസ് നടത്തിയില്ല. അതേസമയം കെഎസ്‌ആർടിസി ബസുകൾ ഭാഗികമായി ഓടുന്നുണ്ട്. ജൂൺ 23 മുതൽ മാസം അവസാനം വരെ സ്വകാര്യ ബസുകൾ ഓടിക്കില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ബസ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ദിൽരാജ് ആൾവ പറഞ്ഞു. സെർവീസ് നടത്തിയാൽ നികുതി അടയ്‌ക്കേണ്ടി വരുമെന്നും സാമ്പത്തിക പ്രയാസത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച മുതൽ വെള്ളി വരെ രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ രാത്രി കാല കർഫ്യൂവും വെള്ളിയാഴ്ച രാതി ഏഴ് മുതൽ തിങ്കളാഴ്ച രാവിലെ ഏഴ് വരെ വാരാന്ത്യ കർഫ്യൂവും പ്രഖ്യാപിച്ചു. രാവിലെ അഞ്ച് മുതൽ 10 മണി വരെ പാർകുകൾ തുറക്കും.
മംഗളുറു കോർപറേഷൻ കമീഷണർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരികൾ എന്നിവരിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയ ശേഷം ഇതിനകം തീരുമാനിച്ച വിവാഹങ്ങൾ പോലുള്ള പരിപാടികൾ നടത്താം. പരമാവധി 25 പേർക്ക് പങ്കെടുക്കാം. എന്നാൽ ആരാധനാലയങ്ങൾ തുറക്കില്ല.
Powered by Info News For You

Keywords: Karnataka, Mangalore, News, Lockdown, Bus, Shop, KSRTC, Marriage, Worship, Lockdown restrictions Relaxation in Mangalore from Wednesday.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment