കായിക രംഗത്ത് പൊൻതൂവൽ ചാർത്തി നീലഗിരി കോളജ് സ്പോർട്സ് അകാഡെമി വീണ്ടും ഉയരങ്ങളിലേക്ക്
നീലഗിരി: (www.kvartha.com 11.06.2021) കായിക രംഗത്ത് പൊൻതൂവൽ ചാർത്തി നീലഗിരി കോളജ് സ്പോർട്സ് അകാഡെമി വീണ്ടും ഉയരങ്ങളിലേക്ക്. നെജെൻ്റ സ്പോടിംഗ് ക്ലബ് അക്കറ ഘാന ക്ലബുമായി നീലഗിരി കോളജ് ധാരണാപത്രം ഒപ്പുവെച്ചു.
ഇതോടെ നീലഗിരി സ്പോർട്സ് അകാഡെമിയിലെ വിദ്യാർഥികൾക്ക് അവിടെ പോയി പരിശീലനം നേടുവാൻ സാധിക്കും. നെജൻ്റെയിലെ ഈ വർഷത്തെ പുതിയ വിദ്യാർഥികളും കോചും കൂടി നീലഗിരി കോളജിൻ്റെ ഭാഗമാകും. നീലഗിരി കോളജ് മാനജിംഗ് ഡയറക്ടർ റാശിദ് ഗസാലിയും പ്രസിഡണ്ട് കോഫിഡിസ ആന്റണിയും തമ്മിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.
റാശിദ് ഗസാലി, അകാഡെമിക് ഡീൻ പ്രൊഫ. മോഹൻ ബാബു, വിഭാഗം മേധാവി സരിൽ വർഗീസ്, ചീഫ് കോച് തമിഴ്നാട് പൊലീസ് സന്തോഷ് ട്രോഫി താരമായ സി എ സത്യൻ, പി.ആർ ഒ ഉമ്മർ, ഇന്ത്യൻ ഫുട്ബോൾ താരം സാബിത്, സത്യൻ, മിഷൻ ടീം പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് അകാഡെമിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
നെജെൻ്റ സ്പോർടിംഗ് ക്ലബുമായുള്ള സഹകരണത്തോടെ നീലഗിരിയിലേയും, വയനാട്ടിലേയും ഫുട്ബോൾ പരിശീലനത്തിലും വികസനത്തിലും പുതിയ അധ്യായമാണ് തുറക്കുന്നത്. വയനാട് ജില്ലയിലെ ഏറ്റവും വലിയ ഫുട്ബോൾ മൈതാനമായ നീലഗിരി കോളജ് മൈതാനത്തിലെ പുത്തൻ കാൽവെപ്പുകൾ വയനാടിൻ്റെയും, കേരളത്തിൻ്റെയും കാൽപ്പന്തുകളിക്ക് പുതിയ ഊർജം പകരും.
Keywords: Tamilnadu, Kerala, News, Students, Football, Director, Sports, President, Nilgiri College Sports Academy rises to new heights.
Powered by Info News For You

Comments
Post a Comment