ഫേസ്ബുക് ജീവനക്കാർക്ക് ഓഫീസിൽ വരാതെ തന്നെ ജോലി ചെയ്യാൻ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി സുകര്‍ബര്‍ഗ്

കാലിഫോർണിയ: (www.kvartha.com 13.06.2021) ഫേസ്ബുക് ജീവനക്കാര്‍ക്ക് ഓഫീസിൽ വരാതെ തന്നെ ജോലി ചെയ്യാൻ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നു. സിഇഒ മാര്‍ക് സുകര്‍ബര്‍ഗ് അടക്കമുള്ളവർ ഓഫീസില്‍ എത്തുന്നതില്‍ നിന്നും മാറിചിന്തിക്കുകയാണ്. അടുത്ത വര്‍ഷം പകുതിയെങ്കിലും ഓഫീസിലെത്താതെ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നതായി ഫേസ്ബുക് സിഇഒ ജീവനക്കാരോട് പറഞ്ഞു.

'വിദൂരമായി ജോലി ചെയ്യുന്നത് എനിക്ക് ദീര്‍ഘകാല ചിന്തയ്ക്ക് കൂടുതല്‍ ഇടം നല്‍കിയിട്ടുണ്ടെന്നും എന്റെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇതെന്നെ സഹായിച്ചിട്ടുണ്ടെന്നും സന്തോഷപ്രദവും ജോലിയില്‍ കൂടുതല്‍ ഉല്‍പാദനക്ഷമവുമാക്കിയിട്ടുണ്ടെന്നും ഞാന്‍ കണ്ടെത്തി,' സുകര്‍ബര്‍ഗ് പറഞ്ഞു.

News, California, America, Facebook, Technology, Mark Zuckerberg, World,

ഫേസ്ബുക് എല്ലാ തലങ്ങളിലുമുള്ള ജീവനക്കാര്‍ക്കും ഓഫീസില്‍ വരാതെ ദൂരസ്ഥലങ്ങളിലിരുന്നു ജോലികള്‍ ചെയ്യാന്‍ അനുവദിക്കുമെന്ന് അറിയിച്ചു. അതേസമയം ഓഫീസിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ അടിസ്ഥാനത്തില്‍ അതും ചെയ്യാം. ഓഫീസില്‍ നിര്‍ബന്ധമായും ഉണ്ടാവേണ്ട ജീവനക്കാര്‍ക്ക് പോലും പ്രതിവര്‍ഷം 20 പ്രവൃത്തി ദിവസം വരെ വിദൂര സ്ഥലത്ത് ചെലവഴിക്കാന്‍ കഴിയും.

Keywords: News, California, America, Facebook, Technology, Mark Zuckerberg, World, Mark Zuckerberg plans to work remotely for at least half of the next year.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?