മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന കേസ്; ലോറി ഡ്രൈവര്‍ അറസ്റ്റില്‍
കണ്ണൂര്‍: (www.kasargodvartha.com 26.06.2021) വാഹന പരിശോധനക്കിടെ മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന കേസില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. വാരം സ്വദേശി വി കെ ജിതിനെയാണ് മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം എംവിഐ ഇ ജയറാമിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
നികുതി അടക്കാതെയും അമിതഭാരം കയറ്റിയും സര്‍വിസ് നടത്തിയ ടിപെര്‍ സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ ഇന്‍സ്‌പെക്ടറെ ജിതിന്‍ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. തുടര്‍ന്ന് ഇയാള്‍ പൊതുനിരത്തില്‍ വാഹനമുപേക്ഷിച്ച് ഗതാഗത തടസമുണ്ടാക്കി കടന്നുകളയാന്‍ ശ്രമിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
Keywords: Kannur, News, Kerala, Top-Headlines, Arrest, Police, Attack, Case, Crime, Case of attempted assault on a motor vehicle department officer; Lorry driver arrested
Powered by Info News For You

Comments
Post a Comment