മോഹങ്ങൾ ബാക്കിയാക്കി അവൾ യാത്രയായി; ശാരീരിക വൈകല്യങ്ങളെ നിശ്ചയദാർഡ്യം കൊണ്ടും മനശക്തികൊണ്ടും നേരിട്ടവൾ

എരുമേലി: (www.kvartha.com 16.06.2021) ശാരീരിക വൈകല്യങ്ങളെ നിശ്ചയദാർഡ്യം കൊണ്ടും മാതാപിതാക്കളുടെ സ്നേഹവും കരുതലും കൊണ്ട് മറികടന്ന എരുമേലിയുടെ പ്രിയ മകൾ ലത്വീശ അൻസാരി (27) ഒടുവിൽ ആഗ്രഹങ്ങൾ ബാക്കിവച്ച് മരണത്തിന് കീഴടങ്ങി.

എല്ലുകൾ പൊടിയുന്ന ജനതിക രോഗത്തിനൊപ്പം സ്വാഭാവികമായി ഓക്സിജെൻ ശ്വസിക്കാൻ സാധിക്കാത്ത പൾമണറി ഹൈപെർ ടെൻഷൻ എന്ന രോഗവും കൊണ്ട് ഏറെക്കാലമായി ദുരിതം അനുഭവിക്കുകയായിരുന്നു ലത്വീശ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗം വർധിച്ചിരുന്നു. പിന്നീട് പാലായിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്.

പഠിക്കാൻ മിടുക്കിയെന്ന് മാത്രമല്ല കീബോർഡ് ഉൾപെടെയുള്ള സംഗീതോപകരണങ്ങൾ അനായാസം ലത്വീശ കൈകാര്യം ചെയ്യും. നന്നായി ചിത്രങ്ങൾ വരക്കുന്നതിലും മിടുക്കി ആയിരുന്നു അവൾ. പിതാവിൻ്റെ തോളിൽ സഞ്ചരിച്ചിരുന്ന ലത്വീശയ്ക്ക് എല്ല് പൊടിയുന്ന രോഗം ജനനം മുതൽ ഉണ്ടായിരുന്നു.

News, Kerala, State, Obituary, Death, Latheesha Ansari, Osteogenesis Imperfecta,

എരുമേലി പുത്തൻവീട്ടിൽ അൻസാരി-ജമീല ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ലത്വീശ. എരുമേലിയിലെ എംഇഎസ് കോളജിൽ നിന്നാണ് പിജി പഠനം പൂർത്തിയാക്കിയത്. എരുമേലി കോ-ഓപറേറ്റീവ് ബാങ്കിൽ ജോലി ലഭിച്ചിരുന്നെങ്കിലും ശ്വാസതടസം കലശലായതോടെ ജോലിക്ക് പോകുന്നത് തുടരാനുമായില്ല. സർകാർ അനുവദിച്ച പോർടബിൾ ഓക്ജിസൻ സിലിൻഡറോടെയാണ് അവൾ ജീവൻ നിലനിർത്തിയിരുന്നത്.

'ലത്വീശാസ് ഹാപിനസ്' എന്ന പേരിൽ സ്വന്തമായി യൂട്യൂബ് ചാനലും നടത്തിയിരുന്നു. ഈസ്റ്റൺ ഭൂമിക വനിതാ രത്നം അവാർഡ്, ഡോ ബത്രാസ് പോസിറ്റീവ് ഹെൽത് അവാർഡ് എന്നിവയും നേടിയിട്ടുണ്ട്.

Keywords: News, Kerala, State, Obituary, Death, Latheesha Ansari, Osteogenesis Imperfecta, Latheesha Ansari, who was diagnosed with 'type II Osteogenesis Imperfecta' passed away.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?