സൈബർ തട്ടിപ്പ്: സോഷ്യൽ മീഡിയയിൽ വ്യാജ അകൗണ്ട് ഉണ്ടാക്കി യുവാക്കളെ കെണിയിൽ വീഴ്ത്തി പണം തട്ടിയെടുത്ത യുവതി അറസ്റ്റിൽ
ശാസ്താംകോട്ട: (www.kvartha.com 16.06.2021) യുവതികളുടെ ചിത്രം ഉപയോഗിച്ച് ഫേസ്ബുകില്‍ വ്യാജ അകൗണ്ടുണ്ടാക്കി തട്ടിപ്പുനടത്തിയ യുവതി പൊലീസിന്റെ പിടിയിലായി. കൊച്ചി സ്വദേശികളായ പ്രഭയുടെയും രമ്യയുടെയും പരാതിയില്‍ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32) ശൂരനാട് പൊലീസ് അറസ്റ്റു ചെയ്തത്.
രമ്യ, പ്രഭ എന്നീ രണ്ട് പെൺകുട്ടികളുടെ ഫേസ്ബുകിലെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ചാണ് അനുശ്രീ അനു, അശ്വതി അച്ചു എന്നീ പേരുകളില്‍ അശ്വതി ശ്രീകുമാര്‍ വ്യാജ അകൗണ്ടുകളുണ്ടാക്കിയത്.
രമ്യ, പ്രഭ എന്നീ രണ്ട് പെൺകുട്ടികളുടെ ഫേസ്ബുകിലെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ചാണ് അനുശ്രീ അനു, അശ്വതി അച്ചു എന്നീ പേരുകളില്‍ അശ്വതി ശ്രീകുമാര്‍ വ്യാജ അകൗണ്ടുകളുണ്ടാക്കിയത്.
പിന്നീട് മെസഞ്ചറിലൂടെ യുവാക്കളുമായി സൗഹൃദം സ്ഥാപിക്കുകയും പണം സാമ്പത്തികം ആവശ്യപ്പെടുകയുമാണ് പതിവ്. അനുശ്രീ അനുവിന്റെ ബന്ധുവെന്ന് പറഞ്ഞായിരുന്നു അശ്വതി പണം സ്വീകരിക്കാൻ യുവാക്കളെ നേരിട്ട് കണ്ടിരുന്നത്. അകൗണ്ട് വഴിയും പണം സ്വീകരിച്ചിരുന്നതയാണ് അറിയാൻ കഴിഞ്ഞത്
ഇതേ രീതിയിൽ പലതവണ തട്ടിപ്പിനിരയായ യുവാക്കള്‍ ഈ അകൗണ്ടുകള്‍ വ്യാജമാണെന്ന കുറിപ്പ് സോഷ്യൽ മീഡിയ ഗ്രൂപുകളിലും പങ്കുവെച്ചിരുന്നു. ഇത് പരാതിക്കാരിയായ പ്രഭയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് തൃക്കാക്കര ഇന്‍ഫോപാര്‍ക് സൈബര്‍ പൊലീസില്‍ പരാതി നല്‍കി
എന്നാൽ കേസെടുക്കണമെങ്കിൽ ഫേസ്ബുകിനോട് വിശദീകരണം തേടാതെ കഴിയില്ലെന്നാണ് മറുപടി ലഭിച്ചത്. തുടര്‍ന്ന് സുഹൃത്തുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാരിയെ കണ്ടെത്തി ശൂരനാട് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് അശ്വതിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. പണം തട്ടിയതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിവരുകയാണ്.
Keywords: News, Kerala, State, Police, Cyber Crime, Case, Social Media, Facebook, Fraud, Cyber fraud: A 32-year-old woman has been arrested for a fake social media account and trapping youths.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment