രമ്യ ഹരിദാസ് എംപിയെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതി; കൂടുതല്‍ പേര്‍ക്കെതിരെ കേസ്
ആലത്തൂര്‍: (www.kvartha.com 14.06.2021) പാലക്കാട് ആലത്തൂരില്‍ കോണ്‍ഗ്രസ് എംപി രമ്യ ഹരിദാസിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുത്തേക്കും. കണ്ടാലറിയാവുന്ന ഏഴുപേര്‍ക്കെതിരെ ആണ് പരാതി. രമ്യ ഹരിദാസിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.
എംപിക്ക് ഒപ്പം ഉണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് പാളയം പ്രദീപ് ഭീഷണിപ്പെടുത്തി എന്ന് കാണിച്ച് സിപിഎം നേതാക്കളും പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ പ്രദീപിനെതിരെ ഹരിതകര്‍മ സേനയുടെയും, പഞ്ചായത്ത് അംഗത്തിന്റെയും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ആലത്തൂര്‍ പൊലീസ് കേസെടുത്തു.
Keywords: News, Kerala, Complaint, Politics, Case, Police, Congress, MP, CPM, Threatened, Complaint that Remya Haridas MP threatened by CPM activists; Case against more
Powered by Info News For You

Comments
Post a Comment