രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം കൂടുതല്‍ ഊഷ്മളമാക്കുന്നതിനായി ബോറിസ് ജോണ്‍സണ് പ്രത്യേക സമ്മാനവുമായി ജോ ബൈഡന്‍; എന്താകും ആ സമ്മാനം!

ലണ്ടന്‍: (www.kvartha.com 13.06.2021) ബ്രിടെന്‍-യു എസ് സൗഹൃദം കൂടുതല്‍ ഊഷ്മളമാക്കുന്നതിനായി ബ്രിടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് പ്രത്യേക സമ്മാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ജി-7 ഉച്ചകോടിയുടെ ഭാഗമായി പൂര്‍ണമായും കൈകള്‍ ഉപയോഗിച്ച് നിര്‍മിച്ച കസ്റ്റം മെയ്ഡ് സൈകിളാണ് യു എസ് പ്രസിഡന്റ് ബ്രിടീഷ് പ്രധാനമന്ത്രിക്ക് നല്‍കിയത്. നീലയും ചുവപ്പും നിറത്തിലുള്ള അലങ്കാരങ്ങള്‍ക്കൊപ്പം ക്രോസ്-ബാറില്‍ രണ്ട് ലോക നേതാക്കളുടെ ഒപ്പുകളും നല്‍കിയാണ് സൈകിള്‍ ഒരുക്കിയിട്ടുള്ളത്.

Joe Biden Gifts Boris Johnson Custom-Made $ 6,000 Bike At G7 Summit, London, News, Prime Minister, Cycle, America, World

സമ്മാനം നല്‍കിയത് സൈകിള്‍ ആണെങ്കിലും വില കേട്ടാല്‍ ഞെട്ടും. ഇന്‍ഡ്യയിലെ ഒരു കാറിന്റെ വിലയാണ് ഈ സൈകിളിനുള്ളത്. 6000 യു എസ് ഡോളറാണ് ഈ സൈകിളിന്റെ വില. അതായത് ഏകദേശം 4.39 ലക്ഷം ഇന്‍ഡ്യന്‍ രൂപയാണ് സൈകിളിന്റെ വില.

അതേസമയം, 19-ാം നൂറ്റാണ്ടിലെ അടിമത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ച പോരാളിയുടെ ചിത്രമാണ് ജോ ബൈഡന് ബ്രിടീഷ് പ്രധാനമന്ത്രി സമ്മാനിച്ചത്. ഫ്രെഡറിക് ഡെഗ്ലസ് എന്നയാളുടെ ഫ്രെയിം ചെയ്ത ചിത്രമാണ് ബൈഡന് സമ്മാനിച്ചതെന്നാണ് ബ്രിടീഷ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തത്. യു കെയിലാണ് ഏഴ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 ഉച്ചകോടി നടക്കുന്നത്.

അമേരിക്കയും ബ്രിടെണും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നും, തനിക്ക് ആതിഥേയത്വം അരുളിയ ബ്രിടീഷ് പ്രധാനമന്ത്രിയോട് വളരെ നന്ദിയുണ്ടെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു. ലോകത്തിന്റെ തന്നെ ഭാവിയും സമ്പന്നതയും യു കെ-യു എസ് ബന്ധത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്നും ഈ പങ്കാളിത്തം ഏറ്റവും മഹത്തരമായി തുടരുമെന്നും ബോറിസ് ജോണ്‍സണും പറഞ്ഞു.

Keywords: Joe Biden Gifts Boris Johnson Custom-Made $ 6,000 Bike At G7 Summit, London, News, Prime Minister, Cycle, America, World.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?