'ശ്രദ്ധവേണമെന്ന് അവര്‍ പറയും, പക്ഷേ എന്റെ മനസ്സ്..'; മെഡിറ്റേഷന്‍ ചെയ്യാന്‍ ശ്രമിക്കുന്ന വിഡിയോയുമായി മലയാളികളുടെ പ്രിയങ്കരിയായ നടി പാര്‍വതി തിരുവോത്ത്


കൊച്ചി: (https://ift.tt/2UkP0Dk) യോഗയ്ക്കും ധ്യാനത്തിനും നല്ലപോലെ ശ്രദ്ധയും ഏകാഗ്രതയും വേണ്ട ഒന്നാണ്. എന്നാല്‍ അതിനു ആദ്യമായി ശ്രമിക്കുന്ന പലരും അനുഭവിക്കുന്ന പ്രശ്‌നമായിരിക്കും മനസ് മറ്റു വിഷയങ്ങളിലേക്ക് വ്യതിചലിക്കുന്നത്. ഒരിക്കലെങ്കിലും ധ്യാനത്തില്‍ ഇരിക്കാന്‍ ശ്രമിച്ചിട്ടുള്ളവര്‍ക്ക് അറിയാന്‍ കഴിയും ഈ പ്രശ്‌നം. അത്തരത്തില്‍ ധ്യാനത്തിന് ഇരിക്കുമ്പോള്‍ മനസ് മനസിന് ചുറ്റുപാടിലേക്ക് തെന്നിമാറുന്നതിനെ ഒരു വിഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം പാര്‍വതി തിരുവോത്ത്.

മെഡിറ്റേഷന്‍ ചെയ്യാന്‍ ശ്രമിക്കുന്ന വീഡിയോ ആണ് പാര്‍വതി പങ്കുവച്ചത്. ആദ്യമായി മെഡിറ്റേഷന് ശ്രമിക്കുന്ന പലരും അനുഭവിക്കുന്ന പ്രശ്‌നമാണ് മനസ് മറ്റു വിഷയങ്ങളിലേക്ക് തെന്നി മാറുന്നത്. ഇതിനെയാണ് രസകരമായി രീതിയില്‍ താരം അവതരിപ്പിച്ചിരിക്കുന്നത്.  

News, Kerala, State, Kochi, Entertainment, Cinema, Actress, Video, Actress Parvati Thiruvothu with the video trying to do the Meditation


'ശ്രദ്ധവേണമെന്ന് അവര്‍ പറയും, ധ്യാനം ചെയ്യാന്‍ അവര്‍ പറയും, പക്ഷേ എന്റെ മനസ് എപ്പോഴും..' എന്നാണ് പാര്‍വതി കുറിക്കുന്നത്. ഒപ്പം വിവിധ ഭാവത്തിലുള്ള വിഡിയോയും താരം പങ്കുവച്ചു. ഗീതു മോഹന്‍ദാസ്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് ഉള്‍പെടെ നിരവധിപേര്‍ വിഡിയോക്ക് കമന്റുമായി എത്തി.

നോട്ബുക് എന്ന ചിത്രത്തിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായ നടി സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ തന്റെതായ നിലപാടുകള്‍ കൃത്യമായി തന്നെ പറയുന്ന വ്യക്തി കൂടിയാണ്. 

Keywords: News, Kerala, State, Kochi, Entertainment, Cinema, Actress, Video, Actress Parvati Thiruvothu with the video trying to do the Meditation

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?