ഡ്യൂടിക്കിടയില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത പൊലീസുകാര്‍ക്കെതിരെ കാരണം കാണിക്കല്‍ നോടീസ്
ന്യൂഡെല്‍ഹി: (www.kvartha.com 09.06.2021) ഡ്യൂടിക്കിടയില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത പൊലീസുകാര്‍ക്കെതിരെ കാരണം കാണിക്കല്‍ നോടീസ്. വടക്കുപടിഞ്ഞാറന്‍ ഡെല്‍ഹിക്കു കീഴിലുള്ള മോഡല്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ ശശിയും കോണ്‍സ്റ്റബിളായ വിവേക് മാത്തൂറുമാണ് ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ വടക്കുപടിഞ്ഞാറന്‍ ഡിസിപി ഉഷ രംഗ്‌നാനിയാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോടീസ് നല്‍കിയത്. ലോക് ഡൗണിനിടെയാണ് ഔദ്യോഗിക യൂനിഫോമില്‍ ബോളിവുഡ് ഗാനങ്ങള്‍ക്കൊത്ത് അഭിനയിക്കുന്ന വിഡിയോ ഇവര്‍ പോസ്റ്റ് ചെയ്തത്.
ഈ വിഡിയോ സമൂഹമാധ്യമങ്ങള്‍ വ്യാപകമായി ഏറ്റെടുക്കുകയും ചെയ്തിരുന്നു. വിഡിയോയില്‍ വിവേക് മാസ്‌ക് ധരിച്ചിട്ടില്ലെന്നും ഇരുവരും സാമൂഹിക അകലം പാലിക്കുന്നില്ലെന്നും നോടീസില്‍ പറയുന്നു. ഔദ്യോഗിക ചുമതലയിലെ വീഴ്ചയ്ക്ക് പുറമെ കടുത്ത അശ്രദ്ധയും നിരുത്തരവാദ സമീപനവുമാണ് ഇരുവരുടേതുമെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടി.
#JUSTIN: A show cause notice has been issued to woman head constable and constable of Delhi Police for making videos in uniform during their official duties during lockdown and sharing on social media - said DCP (north-west) Usha Rangnani in her order. @IndianExpress, @ieDelhi pic.twitter.com/DVwwxYNtoC
— Mahender Singh Manral (@mahendermanral) June 8, 2021
Keywords: New Delhi, News, National, Notice, Police, Video, Mask, Video, Duty, Two Delhi cops face action for making viral videos while on duty
Powered by Info News For You

Comments
Post a Comment