മൃഗാശുപത്രിയിലെ ഡോക്ടർ സ്ഥലം മാറിപ്പോയി; പകരമെത്തിയയാൾ മെഡികൽ അവധിയിൽ; ദുരിതത്തിലായി കർഷകർ; എംഎൽഎയ്ക്ക് പരാതി നൽകി

പരവനടുക്കം: (www.kasargodvartha.com 13.06.2021) ചെമ്മനാട് പഞ്ചായത്തിലെ പരവനടുക്കം മൃഗാശുപത്രിയിയിൽ ജീവനക്കാരില്ലാതെ കർഷകർ ദുരിതത്തിൽ. ആശുപത്രിയിൽ ഉണ്ടായിരുന്ന ഡോക്ടർ കഴിഞ്ഞ മാർചിൽ സ്ഥലം മാറിപ്പോയി. പകരമെത്തിയ ഡോക്ടർ ചാർജെടുത്ത ഉടനെ മെഡികൽ ലീവിൽ പ്രവേശിച്ചു.

                                                             
Kasaragod, Kerala, News, Paravanadukkam, Doctor, Animal, Chemnad, Panchayath, Farmer, Cow, Birds, Postmortem, Insurance, MLA, Doctor at the veterinary hospital on medical leave; Farmers in distress.



ഏകദേശം മുന്നൂറിലധികം കർഷകർ ഉള്ള പഞ്ചായത്താണിത്. 2500ന് മുകളിൽ പശുക്കളുണ്ടെന്നാണ് കണക്ക്. ഇവയെയും മറ്റു വളർത്തു മൃഗങ്ങളും പക്ഷികളും വളർത്തി ഉപജീവനം നയിക്കുന്ന കർഷകർ ആശ്രയിക്കുന്ന മൃഗാശുപത്രിയിലാണ് ഈ അവസ്ഥയുള്ളത്. വൈദ്യ സഹായം ലഭിക്കാതെ കുറെ പശുക്കളും മറ്റു മൃഗങ്ങളും ചത്തു. ഡോക്ടർ ഇല്ലാത്തതിനാൽ പോസ്റ്റ്‌ മോർടം ചെയ്യാനോ ഇൻഷുറൻസ് ലഭ്യമാക്കുന്നതിനോ കർഷകർക്ക് സാധിക്കുന്നില്ല.

കർഷകർ അങ്ങേയറ്റം പ്രയാസപ്പെടുന്ന സാഹചര്യത്തിൽ അടിയന്തിരമായി ഡോക്ടറെയും അനുബന്ധ സ്റ്റാഫുകളെയും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മലബാർ ഡയറി ഫാമേഴ്‌സ് അസോസിയേഷൻ (എം ഡി എഫ് എ) അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎയ്ക്ക് നിവേദനം നൽകി. പ്രസിഡന്റ് മുഹമ്മദ്‌ കുഞ്ഞി ചെമ്പരിക്ക, സിദ്ദീഖ് ചെർക്കള, കുമാരൻ മാങ്ങാട്, ഖലീൽ ബെണ്ടിച്ചാൽ, ഹംസത്തലി സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, Paravanadukkam, Doctor, Animal, Chemnad, Panchayath, Farmer, Cow, Birds, Postmortem, Insurance, MLA, Doctor at the veterinary hospital on medical leave; Farmers in distress.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?