തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രെടറിയുടെ വീടിന് നേരെ ആക്രമണം
തൃശൂര്‍: (www.kvartha.com 17.06.2021) തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രെടറിയുടെ വീടിന് നേരെ ആക്രമണം. തൃശൂര്‍ അഞ്ചേരി സ്‌കൂളിന് സമീപത്തെ പട്ടിയാലതൊടി സുഭാഷിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. പത്തംഗ സംഘമാണ് ആക്രമണം നടത്തിയത്.
മാരകായുധങ്ങളുപയോഗിച്ച് വീടിന്റെ വാതിലുകളും ജനലുകളും തകര്‍ത്തു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും അക്രമി സംഘം തകര്‍ത്തു. കഞ്ചാവ് ഉപയോഗിച്ചതിനെ ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
Keywords: Thrissur, News, Kerala, Crime, Attack, House, Police, CPM, Politics, Attack on CPM branch secretary's house in Thrissur
Powered by Info News For You

Comments
Post a Comment