കടുത്ത സാമ്പത്തിക പ്രതിസന്ധി; മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള പ്രശസ്ത ഹോടെല്‍ ഹയാത് റീജെന്‍സി താല്‍ക്കാലികമായി അടച്ചു


മുംബൈ: (https://ift.tt/3pu1F2l) കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള പ്രശസ്ത ഹോടെല്‍ ഹയാത് റീജെന്‍സി താല്‍ക്കാലികമായി അടച്ചു. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാത്തതിനാലും ചെലവുകള്‍ താങ്ങാന്‍ വയ്യാത്തതിനെ തുടര്‍ന്നുമാണ് അടക്കുന്നതെന്ന് ഹോടെല്‍ അധികൃതര്‍ അറിയിച്ചു.

News, National, India, Mumbai, Hotel, Business, Finance, Technology, COVID-19, Labours, Hyatt Regency Mumbai shuts operations indefinitely due to lack of funds


ഹോടെല്‍ നടത്തിപ്പിനുള്ള പണം മാതൃകമ്പനി അയച്ചുതരുന്നില്ലെന്ന് ജനറല്‍ മാനേജര്‍ ഹര്‍ദീപ് മര്‍വാഷ് പ്രസ്താവനയില്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനില്ലാത്ത അവസ്ഥയില്‍ മുന്നോട്ടുപോകാന്‍ പ്രയാസമാണെന്നും അതുകൊണ്ടുതന്നെ ഒരറിയിപ്പുണ്ടാകുന്നതുവരെ ഹോടെല്‍ അടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യന്‍ വെസ്റ്റ് ലിമിറ്റഡാണ് ഹോടെലിന്റെ ഉടമസ്ഥര്‍.

2020ല്‍ കോവിഡ് റിപോര്‍ട് ചെയ്തതിന് ശേഷം രാജ്യത്ത് നിരവധി ചെറുകിട ഹോടെലുകളും പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു.

Keywords: News, National, India, Mumbai, Hotel, Business, Finance, Technology, COVID-19, Labours, Hyatt Regency Mumbai shuts operations indefinitely due to lack of funds

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?