ടാങ്കര്‍ ലോറി ബൈകുമായി കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

വിഴിഞ്ഞം: (www.kvartha.com 16.06.2021) ടാങ്കര്‍ ലോറി ബൈകുമായി കൂട്ടിയിടിച്ച് അപകടത്തില്‍ യുവാവ് മരിച്ചു. പുത്തന്‍കട പുന്നനിന്ന വീട്ടില്‍ പരേതനായ ജോണിയുടെയും ഗ്ലോറിയുടെയും മകന്‍ ജോമോന്‍ (22) ആണ് മരിച്ചത്. യുവാവിനൊപ്പം സഞ്ചരിച്ച പുത്തന്‍കട യേശുഭവനില്‍ യേശുദാസ് (19) പരിക്കുകളോടെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ചികിത്സയിലാണ്. 

കെട്ടിട നിര്‍മാണ തൊഴിലാളികളായ ഇരുവരും ജോലിക്ക് പോകാനായി പൂജപ്പുര ഭാഗത്തേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. ബൈപാസില്‍ കൈവന്‍വിളക്ക് സമീപം കാക്കലക്കാനത്തായിരുന്നു അപകടം. വെള്ളവുമായി തിരുപുറം ഭാഗത്തേക്കുപോയ ടാങ്കര്‍ലോറി എതിര്‍ ദിശയില്‍ നിന്ന് വന്ന ബൈകുമായി കൂട്ടിയിടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ജോമോന്‍ സംഭവസ്ഥലത്ത് വച്ചുതനെന മരിച്ചു.

News, Kerala, Death, Accident, hospital, Treatment, Injured, Bike, Tanker lorry collides with bike; Man died

Keywords: News, Kerala, Death, Accident, hospital, Treatment, Injured, Bike, Tanker lorry collides with bike; Man died


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?