ഹോടെലിൽ നിന്നും ഭക്ഷണം വാങ്ങി മടങ്ങുന്നതിനിടയിൽ പൊലീസ് ചൂരൽ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചെന്ന് പരാതി

കൊല്ലം: (www.kvartha.com 16.06.2021) കടയ്ക്കലില്‍ ഹോടെലില്‍ നിന്ന് ഭക്ഷണം വാങ്ങി ബൈകില്‍ മടങ്ങവേ യുവാവിന്‍റെ കൈ പൊലീസ് ഇന്‍സ്പെക്ടര്‍ ചൂരൽ കൊണ്ട് അടിച്ചു പൊട്ടിച്ചെന്ന് പരാതി. പരിക്കേറ്റ യുവാവ് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

മേഖലയിലെ വ്യാപാരികളെയടക്കം പൊലീസ് അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഈ പരാതിയും ഉയര്‍ന്നിട്ടുള്ളത്.

News, Kerala, Police, Lockdown, Kollam, Complaint, Hotel, Beat,

ചൂരൽ കൊണ്ടുളള ഒരൊറ്റയടിക്കാണ് കൈ മുറിഞ്ഞതെന്നും കഴിഞ്ഞ ദിവസം രാത്രി ഏഴര മണിയോടെ ഹോടെലില്‍ നിന്ന് പാഴ്സല്‍ വാങ്ങി ബൈകില്‍ യാത്ര ചെയ്യുമ്പോള്‍ കടയ്ക്കല്‍ ഇന്‍സ്പെക്ടര്‍ ഗിരിലാല്‍ ഒരു കാരണവുമില്ലാതെ തന്നെ അടിക്കുകയായിരുവെന്ന് കടയ്ക്കൽ പള്ളിമുക്ക് സ്വദേശി അസീം പറയുന്നു.

അതേസമയം കോവിഡ് പ്രോടോകോള്‍ പാലിക്കാത്തവരെ വിരട്ടിയോടിക്കുക മാത്രമാണ് ഉണ്ടായതെന്നും ആരെയും അടിച്ചിട്ടില്ലെന്നുമാണ് ആരോപണ വിധേയനായ ഇന്‍സ്പെക്ടറുടെ വിശദീകരണം.

Keywords: News, Kerala, Police, Lockdown, Kollam, Complaint, Hotel, Beat, Beaten with cane while returning from hotel; Young man complaint against Police.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?