പ്രതിഷേധം ആളിക്കത്തുന്നു: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പടേൽ ഒരാഴ്ച നീണ്ട സന്ദർശത്തിനെത്തുന്നു, കരിദിനം ആചരിച്ച് ദ്വീപ് നിവാസികൾ
കവരത്തി: (www.kvartha.com 14.06.2021) ഭരണപരിഷ്കാരങ്ങളിൽ പ്രതിഷേധം ആളികത്തുന്നതിനിടയിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പടേൽ തിങ്കളാഴ്ച ലക്ഷദ്വീപിലെത്തും. ഒരാഴ്ച നീണ്ട് നിൽകുന്ന സന്ദർശനത്തിൽ ദ്വീപിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ പുരോഗതി പ്രഫുൽ പടേൽ വിലയിരുത്തും. അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനത്തെ തുടർന്ന് തിങ്കളാഴ്ച ദ്വീപുകളിൽ കരിദിനം ആചരിക്കുകയാണ്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ചുമതലയേറ്റടുത്തതിന് ശേഷം പ്രഫുൽ പടേൽ ദ്വീപുകളിലേക്ക് നടത്തുന്ന മൂന്നാമത്തെ സന്ദർശനമാണ് ഇത്. എന്നാൽ മുൻപത്തേ സാഹചര്യമല്ല ദ്വീപുകളിൽ. ദ്വീപ് ചരിത്രത്തിലില്ലാത്ത വിധം ജനങ്ങൾ പ്രക്ഷോഭ രംഗത്ത് നിൽക്കുമ്പോഴാണ് അഡ്മിനിസ്ടേറ്റർ ദ്വീപിലെത്തുന്നത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ചുമതലയേറ്റടുത്തതിന് ശേഷം പ്രഫുൽ പടേൽ ദ്വീപുകളിലേക്ക് നടത്തുന്ന മൂന്നാമത്തെ സന്ദർശനമാണ് ഇത്. എന്നാൽ മുൻപത്തേ സാഹചര്യമല്ല ദ്വീപുകളിൽ. ദ്വീപ് ചരിത്രത്തിലില്ലാത്ത വിധം ജനങ്ങൾ പ്രക്ഷോഭ രംഗത്ത് നിൽക്കുമ്പോഴാണ് അഡ്മിനിസ്ടേറ്റർ ദ്വീപിലെത്തുന്നത്.
അഗത്തിയിൽ ഉച്ചയോടെ എത്തുന്ന അദ്ദേഹം വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ഉത്തരവുകളിലെ തുടർനടപടികൾ ചർച ചെയ്യും. പ്രഫുൽ ഖോഡാ പടേലിന്‍റെ വരവ് കരിദിനമാക്കി ആചരിക്കുകയാണ് സേവ് ലക്ഷ്ദീപ് ഫോറത്തിന്‍റെ നേതൃത്വത്തിൽ ദ്വീപ് ജനത. രാവിലെ മുതൽ വീടുകളിൽ കറുത്ത കൊടി ഉയർത്തിയും കറുത്ത മാസ്ക് അണിഞ്ഞും പ്രതിഷേധത്തിൽ ദ്വീപുകാർ പങ്കാളികളാകും.
ഭരണകൂടം കൊണ്ടുവന്ന വിവിധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്ടേറ്ററെ കവരത്തിയിലെത്തി കാണാൻ സേവ് ലക്ഷ്ദ്വീപ് ഫോറം ഭാരവാഹികൾ അനുമതി തേടിയിട്ടുണ്ട്. എന്നാൽ ഇതിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
Keywords: News, Lakshadweep, Kerala, State, Lakshadweep administrator, Praful Patel, Agatti, Protests, Lakshadweep administrator Praful Patel to reach Agatti on Monday amid protests.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment