ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറി കേരള കേന്ദ്ര സര്‍വകലാശാല; ഇനി എല്ലാം വേഗത്തിൽ
പെരിയ: (www.kasargodvartha.com 29.06.2021) ഇ ഗവേണന്‍സ് നടപ്പാക്കി കേരള കേന്ദ്ര സര്‍വകലാശാല. കേന്ദ്ര സര്‍കാരിന്റെ കമ്യൂണികേഷന്‍ ആൻഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഐടിഐ ലിമിറ്റഡുമായി (ഇൻഡ്യൻ ടെലഫോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്) സഹകരിച്ചാണ് സംവിധാനം ഒരുക്കിയത്. ഫയല്‍ നീക്കം മുഴുവനായി ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള ആദ്യഘട്ട പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യത്തെ മൂന്ന് മാസം ഓണ്‍ലൈനായും കടലാസ് രൂപത്തിലും ഫയല്‍ കൈമാറ്റം നടക്കും. പിന്നീട് ആവശ്യമായ ഭേദഗതികള്‍ വരുത്തി പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും.
കത്തിടപാടുകളും ഡിജിറ്റലായി നടക്കും. ഓണ്‍ലൈനായി ഫയലിന്റെ പുരോഗതി അറിയാനും സാധിക്കും. നടപടികള്‍ ഓണ്‍ലൈനാകുന്നതോടെ പ്രവർത്തനങ്ങളിൽ കൂടുതൽ വേഗതയും സുതാര്യതയും ഉറപ്പാക്കാനാവും. സര്‍വകലാശാലയില്‍ വിദ്യാർഥികള്‍ക്ക് ഇ ലേര്‍ണിംഗ് നിലവിലുണ്ട്. അധ്യാപകരെയും സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തെയും വിദ്യാർഥികള്‍ക്ക് വിലയിരുത്താനുള്ള സംവിധാനവുമുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ വിദ്യാർഥികളുടെ പ്രവേശനം ഓണ്‍ലൈനാക്കിയിരുന്നു.
ഇ ഫയലിംഗ് സംബന്ധിച്ച് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വിവിധ ഘട്ടങ്ങളിലായി പരിശീലനം നല്‍കി. പരിശീലന പരിപാടി വൈസ് ചാന്‍സലര്‍ പ്രൊഫ.എച് വെങ്കടേശ്വര്‍ലു ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും ഡിജിറ്റലൈസേഷന്‍ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ സംവിധാനത്തിന്റെ പ്രാധാന്യം വര്‍ധിച്ചതായും ഓഫീസില്‍ വരാന്‍ സാധിക്കാത്ത ദിവസങ്ങളില്‍ വീട്ടിലിരുന്നും ജോലികള്‍ ചെയ്യാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Keywords: Kerala, News, Kasaragod, Periya, Central University, Online, Registration, Office, Teacher, Students, Central University of Kerala implements e-governance.
< !- START disable copy paste -->Powered by Info News For You

Comments
Post a Comment