ഹരിയാനയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി; കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്
ഗുരുഗ്രാം: (www.kvartha.com 21.06.2021) ഹരിയാനയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി. എഞ്ചിനീയറായ സച്ചിന്‍ (39) എന്ന യുവാവാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഭാര്യ ഗുഞ്ചനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം നടക്കുന്നുവെന്നും ഗുരുഗ്രാം പൊലീസ് പ്രീത്പാല്‍ സിങ് പറഞ്ഞു. ഗുരുഗ്രാമിലെ ജ്യോതി പാര്‍ക്ക് കോളനിയില്‍ വെള്ളിയാഴ്ചയാണ് സംഭവം.
സച്ചിന്റെ നെഞ്ചില്‍ ഗുഞ്ചന്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള കുടുംബ വഴക്കാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവ സമയത്ത് ദമ്പതികളുടെ രണ്ട് കുട്ടികളും വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യയില്‍ നിന്ന് കത്തി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനെ സച്ചിന് പരിക്കേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Keywords: News, National, Crime, Killed, Police, Family, Husband, Wife, Injured, Children, Woman killed man in Hariyana
Powered by Info News For You

Comments
Post a Comment