പൗരത്വ നിയമം: സ്റ്റേ പെറ്റീഷൻ സംബന്ധിച്ച കേസ് കൗണ്ടർ അഫിഡവിറ്റ് നൽകുന്നതിന് വേണ്ടി രണ്ടാഴ്ചത്തേക്ക് നീട്ടി; പോരാട്ടം ശക്തമായി തുടരുമെന്ന് ഇ ടി മുഹമ്മദ്‌ ബശീർ എം പി

മലപ്പുറം: (www.kvartha.com 15.06.2021) പൗരത്വ നിയമത്തിനെതിരെ മുസ്ലിം ലീഗ് നടത്തുന്ന നിയമ പോരാട്ടം ശക്തിയായി തുടരുമെന്നു മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രടറി ഇ ടി മുഹമ്മദ്‌ ബശീർ എം പി. ചൊവ്വാഴ്ച നടന്ന സ്റ്റേ പെറ്റീഷൻ സംബന്ധിച്ച കേസ് കൗണ്ടർ അഫിഡവിറ്റ് നൽകുന്നതിന് വേണ്ടി രണ്ടാഴ്ചത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. തിങ്കളാഴ്ചയാണ് സർകാരിന്റെ സത്യവാങ്മൂലം കിട്ടിയത്. ഉടനെ സുപ്രീം കോടതിയിൽ കേസിന് നേതൃത്വം കൊടുക്കുന്ന അഡ്വ. കപിൽ സിപൽ, അഡ്വ. ഹാരിസ് ബീരാൻ, ലോയേഴ്സ് ഫോറം പ്രസിഡന്റ്‌ അഡ്വ. മുഹമ്മദ് ശാ, എന്നിവരുമായി മുസ്ലിം ലീഗ് ഭാരവാഹികൾ വിഡിയോ കോൺഫെറൻസിങ് വഴി ചർച നടത്തിയെന്ന് ഇ ടി പറഞ്ഞു.

കേസ് കോടതിയിൽ വന്നപ്പോൾ കേന്ദ്ര സർകാർ കൊടുത്തിട്ടുള്ള അഫിഡവിറ്റ് വളരെ വിചിത്രമാണ്. അത്‌ വസ്തുതകളെ വളച്ചൊടിക്കുന്നതാണ്. ഇത് സി എ എ നടപ്പിലാക്കാൻ വേണ്ടി ഉദ്ദേശിച്ചിട്ടുള്ളതല്ല എന്നാണ് അതിൽ പറഞ്ഞിട്ടുള്ളത്. യഥാർഥത്തിൽ സി എ എ എന്തായിരുന്നു? സി എ എ ദേശീയ തലത്തിൽ എതിർക്കാനുള്ള കാരണം പൗരത്വം, മതം മാനദണ്ഡമാക്കി എടുത്തു കൊണ്ടുള്ള നടപടിയാണ്. ഈ നടപടിയാണ് ഇന്ത്യയിലാകെ ശക്തമായ പ്രക്ഷോഭങ്ങളിലൂടെ എല്ലാവരും എതിർത്തതെന്നും അദ്ദേഹം പറഞ്ഞു.

News, Malappuram, Supreme Court, Muslim-League, E.T Muhammed Basheer, Kerala, State, Citizenship Amendment Bill,

ഇപ്പോഴത്തെ ഉത്തരവിൽ അതേ വാചകം തന്നെ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ചെയ്തു കൊണ്ട് ഇത് ഞങ്ങൾ സിഎഎ നടപ്പിലാക്കാൻ വേണ്ടിയല്ല എന്ന് പറയുന്നത് വസ്തുതകൾക്ക് നിരക്കാത്തതാണ്. സിഎഎ ഒളിവിൽ നടപ്പിലാക്കാൻ വേണ്ടിയുള്ള കുബുദ്ധിയാണ് കേന്ദ്ര സർകാർ ഇതിൽ കാണിച്ചിട്ടുള്ളത്. കൗണ്ടർ അഫിഡവിറ്റിൽ ഇക്കാര്യങ്ങളെല്ലാം വിശദമായി സമർപിക്കുമെന്നും ഇ ടി പറഞ്ഞു.

Keywords: News, Malappuram, Supreme Court, Muslim-League, E.T Muhammed Basheer, Kerala, State, Citizenship Amendment Bill, Muslim League's legal battle against Citizenship Amendment Bill will continue; says ET Muhammad Basheer MP.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?