നടൻ സഞ്ചാരി വിജയ് യാത്രയായി; ആന്തരാവയവങ്ങൾ ഇതര ശരീരങ്ങളിൽ തുടിക്കും
സൂപ്പി വാണിമേൽ
മംഗളുറു: (www.kasargodvartha.com 15.06.2021) ദേശീയ ചലചിത്ര അവാർഡ് ജേതാവായ നടൻ സഞ്ചാരി വിജയിന് (38) മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രിയുണ്ടായ ബൈക് അപകടത്തിൽ തലക്ക് മാരക ക്ഷതമേറ്റ് ബെംഗളൂറിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുയായിരുന്ന വിജയ് ഇനി ഇല്ലെന്ന് തിങ്കളാഴ്ച രാത്രി 8.20നാണ് അപോളോ ആശുപത്രി അധികൃതർ മെഡികൽ ബുള്ളറ്റിനിലൂടെ പുറത്തുവിട്ടത്.
ഇദ്ദേഹത്തിന്റെ ആന്തരാവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ ആശുപത്രി അധികൃതരുമായി ധാരണയിലെത്തി. മരുന്നുവാങ്ങാൻ സുഹൃത്ത് നവീനൊപ്പം സഞ്ചരിക്കുന്നതിനിടെയായിരുന്നു രാത്രി 11.45ന് ജെ പി നഗറിൽ അപകടം സംഭവിച്ചത്.
കന്നഡ നടനായ വിജയ് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 'നാനു അവനല്ല, അവളു' സിനിമയിലെ ട്രാൻസ്ജെൻഡർ വേഷത്തിലെ അഭിനയത്തിന് 2011ൽ നാഷനൽ അവാർഡ് നേടി. താൻ നേതൃത്വം നൽകിയ നാടക ട്രൂപിന്റെ പേരാണ് വിജയിന് ഒപ്പം ചേർന്ന സഞ്ചാരി.
Keywords: Mangalore, Karnataka, News, National, Award, Death, Obituary, Bike-Accident, Hospital, Hindi, Actor Sanchari Vijay passed away; Internal organs thrive in other bodies.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment