'വിശന്നാൽ പിന്നെ ഒന്നും നോക്കാനില്ല' അടുക്കളയിൽ കയറി ഭക്ഷണം തിരഞ്ഞ് ആന, വൈറലായി വിഡിയോ

ഹുവ ഹിൻ: (www.kvartha.com 24.06.2021) ഒരു ആന വിശന്നപ്പോള്‍ അടുക്കളയില്‍ കയറി ഭക്ഷണം തേടുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച. തെക്കൻ തായ്‌ലൻഡിലെ ഹുവ ഹിൻ നിവാസിയായ കിറ്റിചായ് ബൂചന്റെ വീട്ടില്‍ നിന്നുമാണ് ഈ ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. വിഡിയോ പിന്നീട് ലോകെല്‍ ഗവ. പബ്ലിക് റിലേഷൻസ് ഫേസ്ബുക് പോസ്റ്റിൽ പങ്കിടുകയും ചെയ്തു.

ആന തുമ്പിക്കൈ കൊണ്ട് ഭക്ഷണത്തിനായി പരതുന്നതും വിഡിയോയില്‍ കാണാം. വീട്ടുകാരനായ കിറ്റിചായ് പറയുന്നത്, ആന ഭക്ഷണത്തിന് വേണ്ടി ഇങ്ങനെ ഇപ്പോഴും വാരാറുണ്ടെന്നാണ്. ഭക്ഷണം കിട്ടാതാകുമ്പോള്‍ തനിയെ തിരിച്ചു പോവുകയും ചെയ്യും. കിറ്റിചായിയും ഭാര്യയുമാണ് ആ വീട്ടില്‍ താമസം.

News, Viral, Video, Thailand, World, Wild Elephants, Elephant, Viral video, kitchen wall,

ബൂണ്‍ച്വായ് എന്നാണ് ആനയ്ക്ക് നാട്ടുകാർ പേര് നൽകിയിരിക്കുന്നത്. സമീപത്തെ നാഷണല്‍ പാര്‍കില്‍ നിന്നാണ് ആന വരുന്നത്. മിക്കവാറും ഇത് ജനവാസകേന്ദ്രങ്ങളിലേക്കെത്താറുണ്ട് എന്ന് നാട്ടുകാരും പറയുന്നു. ഒരു ആന അടുത്തിടെ ഒരു വീട് തകര്‍ക്കുകയുണ്ടായി എന്നും അത് ഇതേ ആനയാണ് എന്ന് കരുതുന്നതായും പ്രാദേശിക റിപോർടുകൾ ഉണ്ട് .

ഏതായാലും ഈ വിഡിയോ പങ്കിട്ടതോടെ നിരവധി കുടുംബങ്ങള്‍ ആനകളുടെ ആക്രമങ്ങളില്‍ വീട് തകര്‍ന്നതും മറ്റു ചിത്രങ്ങളും പോസ്റ്റ് ചെയ്തിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ.


Keywords: News, Viral, Video, Thailand, World, Wild Elephants, Elephant, Viral video, kitchen wall, Viral video: Hungry elephant smashed a kitchen wall.      

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?