വനിതാ കമീഷൻ അധ്യക്ഷയെന്ന നിലയിൽ എംസി ജോസഫൈന്‍ അരക്കോടിയിലേറെ രൂപ കൈപ്പറ്റിയെന്ന് വിവരാവകാശ രേഖ; സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം

തിരുവനന്തപുരം: (www.kvartha.com 25.06.2021) ഗാർഹിക പീഡനത്തെ കുറിച്ച് പരാതിപ്പെടാൻ വിളിച്ച സ്‌ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന വിവാദം കനക്കുന്നതിനിടെ വനിതാ കമീഷൻ അധ്യക്ഷ എംസി ജോസഫൈനെ കൂടുതൽ പ്രതിരോധത്തിലാക്കി വിവരാവകാശ രേഖ പ്രചരിക്കുന്നു. വനിതാ കമീഷൻ അധ്യക്ഷയെന്ന നിലയിൽ എംസി ജോസഫൈന്‍ അരക്കോടിയിലേറെ രൂപ കൈപ്പറ്റിയെന്നാണ് രേഖയിലുള്ളത്.

Kerala, News, Thiruvananthapuram, Women, Social Media, Viral, Chief Minister, MLA, CPM, Political party, Government, President, Facebook Post, Facebook, V.T Balram, MC Josephine takes more than 50 lakhs as Woman Commission chairman; Criticism on social media.


53,46,271 രൂപയാണ് വിവിധ ഇനങ്ങളിലായി വിവരാവകാശ രേഖ പ്രകാരം എംസി ജോസഫൈന്‍ ഫെബ്രുവരി വരെ എഴുതി വാങ്ങിയത്. യാത്ര ചെലവിനത്തില്‍ വാങ്ങിയത് 13,54,577 രൂപയും ടെലഫോണ്‍ ചാര്‍ജായി 68,179 രൂപയും എക്‌സ്പര്‍ട് ഫീ ഇനത്തില്‍ 2,19,000 രൂപയും മെഡികല്‍ റീം ഇംപേഴ്‌സ്‌മെന്റായി 2,64,523 രൂപയുമാണ് കൈപ്പറ്റിയതെന്ന് വിവരാവകാശ കണക്കുകള്‍ പറയുന്നു.

ഇതിനെതിരെ രൂക്ഷ വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്. എം സി ജോസഫൈന് പണം എണ്ണി വാങ്ങാന്‍ മാത്രമുള്ള സ്ഥാനമാണ് വനിത കമീഷന്‍ അധ്യക്ഷ പദവിയെന്നാണ് പലരും വിമർശിക്കുന്നു. കോവിഡ് സാഹചര്യത്തില്‍ പോലും യാത്ര ചെലവായി 13,54,577 രുപ ഉപയോഗിച്ചത് ധൂര്‍ത്താണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

സാധാരണക്കാർ മുണ്ടുമുറുക്കി ജീവിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുമ്പോഴാണ് ഇത്രയും വലിയ തുക വനിതാ കമീഷൻ അധ്യക്ഷ എഴുതി വാങ്ങിയതെന്ന് പലരും പോസ്റ്റിട്ടിട്ടുണ്ട്. രൂക്ഷമായി വിമർശിച്ച് മുൻ എംഎൽഎ വി ടി ബൽറാമും രംഗത്തെത്തി. 53 ലക്ഷത്തോളം ഹോണറേറിയവും യാത്രാബത്തയും ഇതിനോടകം കൈപ്പറ്റിയ വനിതാ കമ്മീഷനും 11 കോടിയിലേറെ പൊതു ഖജനാവിന് ബാധ്യതയായ ഭരണ പരിഷ്ക്കരക്കമീഷനുമൊക്കെ എന്ത് ക്രിയാത്മക സംഭാവനയാണ് കേരളത്തിന് നൽകിയത് എന്നതിനുത്തരം പറയേണ്ടത് ആ വ്യക്തികൾ മാത്രമല്ല, അവരെ നിയമിച്ച സംവിധാനം കൂടിയാണെന്ന് വി ടി ബൽറാം ഫേസ്ബുകിൽ കുറിച്ചു.

അതേസമയം, തുടർചയായി വിവാദങ്ങളിൽ പെടുന്ന സാഹചര്യത്തിൽ വനിതാ കമീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് എംസി ജോസഫൈനെ മാറ്റിയേക്കുമെന്ന് റിപോർടുകൾ ഉണ്ട്. എം സി ജോസഫൈൻ പല സന്ദർഭങ്ങളിലും സർകാരിനെയും പാർടിയെയും പ്രതിരോധത്തിലാക്കിയെന്നാണ് സിപിഎം വിലയിരുത്തുന്നതെന്നാണ് വിവരം.

Keywords: Kerala, News, Thiruvananthapuram, Women, Social Media, Viral, Chief Minister, MLA, CPM, Political party, Government, President, Facebook Post, Facebook, V.T Balram,  MC Josephine takes more than 50 lakhs as Woman Commission chairman; Criticism on social media.


< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?