ഓണ്‍ലൈനായി കഞ്ചാവ് വില്‍പന നടത്തിയ സംഭവം; യുവാവ് അറസ്റ്റില്‍

തൃപ്പൂണിത്തുറ: (www.kvartha.com 02.06.2021) ഓണ്‍ലൈനായി കഞ്ചാവ് വില്‍പന നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പത്താംമൈല്‍ കരയില്‍ ഇലഞ്ഞിമൂട്ടില്‍ വീട്ടില്‍ അഖില്‍(23) ആണ് അറസ്റ്റിലായത്. ലോക് ഡൗണ്‍ കാലത്ത് കഞ്ചാവ് വില്‍പന നടത്തിവന്ന പ്രതിയെ 900 ഗ്രാം കഞ്ചാവുമായി തൃപ്പൂണിത്തുറ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലെ സംഘമാണ് പത്താംമൈല്‍ ഭാഗത്തുനിന്ന് പിടികൂടിയത്. 

എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എറണാകുളം, കോട്ടയം ജില്ലകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിവരുകയായിരുന്നു. പ്രതിക്ക് കഞ്ചാവ് കൈമാറിയ ആളെക്കുറിച്ച് സൂചന ലഭിച്ചതായും വൈകാതെ പിടികൂടുമെന്നും എക്സൈസ് അറിയിച്ചു.

News, Kerala, Arrest, Arrested, Police, Crime, Online, Lockdown, Accused, Incident of cannabis sales in Online; Man arrestedarr

Keywords: News, Kerala, Arrest, Arrested, Police, Crime, Online, Lockdown, Accused, Incident of cannabis sales in Online; Man arrestedarr


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?