ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനുള്ള അപേക്ഷകൾ ഇൻഡ്യ റദ്ദാക്കി; നടപടി വിദേശികൾക്ക് അനുമതിയില്ലാത്ത സാഹചര്യത്തിൽ
ന്യൂ ഡൽഹി: (www.kvartha.com 16.06.2021) കോവിഡ് കാരണം ഈ വർഷത്തെ ഹജ്ജും രാജ്യത്തിനകത്തുള്ളവർക്ക് മാത്രമായി സൗദി അറേബ്യ പരിമിതപ്പെടുത്തിയ സാഹചര്യത്തിൽ ഹജ്ജ് തീർഥാടനത്തിനുള്ള അപേക്ഷകൾ ഇൻഡ്യ റദ്ദാക്കി. ഹജ് കമ്മിറ്റി ഓഫ് ഇൻഡ്യ സിഇഒ മഖ്‌സൂദ് അഹ്‌മദ് ഖാന്‍ ആണ് തീരുമാനം അറിയിച്ചത്.
കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും കർശന കോവിഡ് നിയന്ത്രണങ്ങളോടെ പരിമിതമായ ആളുകൾക്ക് മാത്രമാണ് സൗദി അറേബ്യ ഹജ്ജിന് അവസരം നൽകിയിട്ടുള്ളത്. സൗദി പൗരന്മാർക്കും പ്രവാസികൾക്കുമായി 60,000 പേർക്കാണ് അനുമതി. 2020 ൽ 1000 പേർക്ക് മാത്രമായിരുന്നു അവസരം നൽകിയത്.
ജൂലൈ പകുതിയോടെ ആരംഭിക്കുന്ന ഈ വർഷത്തെ ഹജ്ജ് 18 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പങ്കെടുക്കുന്ന എല്ലാവരും വാക്സിനെടുക്കണമെന്നും മന്ത്രാലയം അറിയിച്ചു. പലരാജ്യങ്ങളിലും കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാൽ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ഒത്തുചേരല്‍ സാധ്യമല്ലെന്നാണ് സൗദി അറേബ്യൻ ഭരണകൂടത്തിന്റെ വിലയിരുത്തൽ.
Keywords: New Delhi, India, Hajj, Cancelled, Application, COVID-19, Corona, Lockdown, Flight, Foreigners, India cancels applications for this year's Hajj pilgrimage; In the event that the action is not permitted to foreigners
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment